24.1 C
Kottayam
Friday, June 5, 2026

കോൺഗ്രസ് പട്ടികയിൽ വൻട്വിസ്റ്റ്; പ്രതാപന് സീറ്റില്ല, കെ മുരളീധരൻ തൃശ്ശൂരിൽ?

Must read

ന്യൂഡൽഹി: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കും. കേരളത്തിലെ 16 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിശ്ചയിച്ചതായും എ.ഐ.സി.സി.യുടെ അംഗീകാരം ലഭിച്ചാൽ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും ചർച്ചകൾക്കുശേഷം കേരള നേതാക്കൾ പറഞ്ഞു.

ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ സ്ഥാനാർഥിയാവും. വടകരയിൽനിന്ന് കെ. മുരളീധരനെ തൃശ്ശൂരിലേക്ക് മാറ്റും. സിറ്റിങ് എം.പി. ടി.എൻ. പ്രതാപൻ മത്സരിക്കില്ല. വടകരയിൽ ഷാഫി പറമ്പിലാകും സ്ഥാനാർഥി. മത്സരരംഗത്തുനിന്ന് മാറിനിൽക്കാൻ ആഗ്രഹിച്ചെങ്കിലും കണ്ണൂരിൽ സി.പി.എം. സ്ഥാനാർഥി എം.വി. ജയരാജനെ തോൽപ്പിക്കാൻ സുധാകരൻ മത്സരരംഗത്തുണ്ടാവണമെന്ന് നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞതോടെ സുധാകരൻ വഴങ്ങി. വയനാട്ടിലെ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം ചർച്ചയായില്ല. പട്ടികയ്ക്ക് ഇനി രാഹുലും കൂടി പച്ചക്കൊടി നൽകണം.

വ്യാഴാഴ്ച രാത്രി എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപംനൽകിയത്. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.കെ. ശിവകുമാർ, കേരളത്തിന്റെ സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ ഹരീഷ് ചൗധരി, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

തിരുവനന്തപുരം: ശശി തരൂർ, ആറ്റിങ്ങൽ: അടൂർ പ്രകാശ്, ആലപ്പുഴ: കെ.സി. വേണുഗോപാൽ, മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്, ഇടുക്കി: ഡീൻ കുര്യാക്കോസ്, പത്തനംതിട്ട: ആന്റോ ആന്റണി, എറണാകുളം: ഹൈബി ഈഡൻ, ചാലക്കുടി: ബെന്നി ബഹനാൻ, ആലത്തൂർ: രമ്യാ ഹരിദാസ്, പാലക്കാട്: വി.കെ. ശ്രീകണ്ഠൻ, തൃശ്ശൂർ: കെ. മുരളീധരൻ, കോഴിക്കോട്: എം.കെ. രാഘവൻ, വയനാട്: രാഹുൽ ഗാന്ധി, വടകര: ഷാഫി പറമ്പിൽ, കണ്ണൂർ: കെ. സുധാകരൻ, കാസർകോട്: രാജ്‌മോഹൻ ഉണ്ണിത്താൻ.

- Advertisement -

മറ്റു യു.ഡി.എഫ്. സ്ഥാനാർഥികൾ
കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി.), കോട്ടയം: ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്), മലപ്പുറം: ഇ.ടി. മുഹമ്മദ് ബഷീർ
പൊന്നാനി: അബ്ദുസ്സമദ് സമദാനി (ഇരുവരും മുസ്‌ലിംലീഗ്).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week