‘ഇ.ഡി വന്നാൽ പിന്നെ ബിജെപിയിൽ ചേരുകയെ നിവൃത്തിയുള്ളൂ’: പത്മജയ്ക്ക് ‘കട്ടയ്ക്ക്‌ പണികൊടുത്ത്’ അഡ്മിൻ

തൃശൂര്‍: ബിജെപിയില്‍ അംഗത്വം സ്വീകരിച്ചതിനു പിന്നാലെ പത്മജ വേണുഗോപാലിന് ‘പണികൊടത്ത്’ ഫെയ്‌സ്ബുക്ക് അഡ്മിന്‍. പത്മജയെ പരിഹസിച്ച് അവരുടെ പേജില്‍ തന്നെ പോസ്റ്റ് വന്നു. ‘ഇ.ഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല. ബിജെപിയില്‍ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പോസ്റ്റ് വന്നു.

പത്മജ നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിനു കീഴിൽ അനേകം കമന്റുകളും നിറഞ്ഞു. സ്വന്തം അഡ്മിനെപ്പോലും കൂടെ നിർത്താൻ പത്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു.

വ്യാഴാഴ്ച വൈകിട്ട് ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു വച്ചാണ് പത്മജ വേണുഗോപാൽ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. കേരളത്തിന്റെ ചുമതലുള്ള പ്രകാശ് ജാവഡേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും പത്മജ മാധ്യമങ്ങളോടു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News