നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും,റംസിയുടെ മരണത്തിൽ നടി കുരുക്കിലേക്ക്
കൊല്ലം:വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും. ആത്മഹത്യയിൽ ഹാരിസ് മുഹമ്മദിന്റെ അമ്മക്കും പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് റംസിയുടെ ബന്ധുക്കള്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സൈബര്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ ഫോൺ രേഖകള്‍ പര്ശോധിക്കുന്നതിനൊപ്പം ഹാരിസ് മുഹമദ്ദിന്‍റെ സഹോദരന്‍റെ ഭാര്യയും. സിരിയല്‍ നടയുമായ ലക്ഷമി പ്രമോദിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം തുടങ്ങി.
ഫോൺരേഖകള്‍ റംസിയുമായി നടത്തിയ ടെലിഫോൺ സംഭാഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് സിരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘ തയ്യാറെടുക്കുന്നത്. നവവരന്‍ ഹാരിസ് മുഹമദ്ദിന്‍റെ അമ്മക്ക് പങ്കുണ്ടെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.ഈവിവരം ചൂണ്ടി കാണിച്ചാണ് ഉന്നത അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
കൂടുതല്‍ പേര്‍ക്ക് പങ്ക് ഉണ്ടോ എന്ന് കണെത്തുന്നതിനായി ശാസ്ത്രിയ തെളിവുകള്‍ ശേഖരിക്കുന്നതായും അന്വേഷണ സംഘം പറഞ്ഞു. ഗര്‍ഭചിദ്രം നടത്തിയിതിനെ കുറിച്ച് സീരിയല്‍ നടിക്ക് വ്യക്തമായി അറിയാമായിരുന്നുവെന്ന് റംസിയുടെ ബന്ധുക്കള്‍ പരയുന്നത്. വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് സെപ്തംബര്‍ മൂന്നിനാണ് റംസി ആത്മഹത്യചെയ്തത്. നിലവില്‍ സ്വത്ത് തട്ടിയെടുത്തതിന് ഉള്‍പ്പെടെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.