26.2 C
Kottayam
Friday, April 19, 2024

ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, എയര്‍ഹോസ്റ്റസിനെതിരേ നടപടി എടുത്തതായി അറിഞ്ഞു- സുധാകരന്‍

Must read

തിരുവനന്തപുരം:കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിലെ എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സുരക്ഷാ കാരണങ്ങളാൽ ഒഴിഞ്ഞ സീറ്റിൽ ഇരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കെ. സുധാകരന്റെ സഹായി എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം

കാര്യമായ ഒരു പ്രശ്നങ്ങളും വിമാനത്തിൽ വെച്ചുണ്ടായിട്ടില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരിക്കാൻ ചോദിച്ചപ്പോൾ എയർഹോസ്റ്റസ് അനുവദിച്ചില്ല. ഇത് സംബന്ധിച്ച് നിസാരമായ വാക്കുതർക്കമുണ്ടായി. ഞാനായി ആർക്കെതിരെയും പരാതി കൊടുത്തിട്ടില്ല. വിമാന കമ്പനി അധികൃതർ വസ്തുതകൾ അന്വേഷിച്ച് നടപടി എടുത്തുവെന്ന് ഞാൻ അറിഞ്ഞു. ഞാൻ ആരേയും അപമാനിച്ചിട്ടില്ല. എനിക്ക് അപമാനം നേരിട്ടിട്ടുമില്ല’, കെ.സുധാകരൻ പറഞ്ഞു.

വിമാനത്തിൽ യാത്ര ചെയ്തിരുന്ന റേഡിയോ ജോക്കിയായ സൂരജ് സംഭവം സംബന്ധിച്ച് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിനാധാരം.

ഞായറാഴ്ച വൈകിട്ട് കൊച്ചി – കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യവേ സുധാകരൻ എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വിമാനത്തിൽ 19 എഫ്ഡി & 18 എഫ്ഡി സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. ഒഴിഞ്ഞു കിടന്ന സീറ്റുകളിൽ തനിക്ക് ഇരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. അദ്ദേഹം എംപി ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയർ ഹോസ്റ്റസ്, ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലൻസിങ് ആവശ്യമായതിനാലും യാത്രക്കാർക്ക് സ്വന്തം താൽപര്യപ്രകാരം സീറ്റുകൾ മാറാൻ സാധിക്കില്ലെന്ന് പറഞ്ഞു. തുടർന്ന് സുധാകരനൊപ്പം ഉണ്ടായിരുന്ന ആൾ എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week