പിറന്നാള്‍ ആഘോഷിക്കാന്‍ ഗോപിയേട്ടന്‍ വന്നില്ലേ; സംശയങ്ങള്‍ക്ക് മറുപടി നല്‍കി അഭയ ഹിരണ്‍മയി
കൊച്ചി: ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും പ്രണയവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. വളരെ ഞെട്ടലോടെയാണ് ഇരുവരുടെയും ആരാധകര്‍ ആ വാര്‍ത്ത കേട്ടതെങ്കിലും വാര്‍ത്തയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചത് അഭയ ഹിരണ്‍മയിയെ കുറിച്ചാണ്.
ഇരുവരുടെയും പ്രണയവാര്‍ത്ത പുറത്തു വന്നപ്പോള്‍ അഭയ ഹിരണ്‍മണി തന്റെ പിറന്നാള്‍ ആഘോഷത്തിലായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പതിവ് പോലെ അവര്‍ ആരാധകരുമായി പങ്കിടുകയും ചെയ്തു. താരത്തിന് ആശംസകള്‍ നേരുന്നതിനിടിയിലും ചിലര്‍ ഗോപിസുന്ദറിന്റെ കാര്യവും ചോദിച്ചു.
ഗോപിയേട്ടന്‍ വന്നോ എന്നായിരുന്നു ചിത്രത്തിന് താഴെ ഒരാള്‍ കമന്റിട്ടത്. അതിന് ചുട്ട മറുപടിയാണ് അഭയ നല്‍കിയിരിക്കുന്നത്. വന്നിരുന്നല്ലോ,? സാറിനെ അറിയിക്കാന്‍ പറ്റിയില്ല എന്നാണ് അവര്‍ കുറിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പെട്ടെന്ന് ഇരുവരുടെയും ബന്ധത്തിന് എന്തുപറ്റിയെന്നാണ് ആരാധകര്‍ അധികവും ചോദിക്കുന്നത്.
‘എന്തൊരു സംഭവബഹുലമായ വര്‍ഷമായിരുന്നു! ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേയ്‌ക്കെത്തിക്കുന്ന പ്രകൃതിയുടെ പുതിയ പാത ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു. ഈ പ്രക്രിയയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്.
ലോകത്തില്‍ നിന്ന് എനിക്ക് ഇത്ര വലിയ സ്‌നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ വിനയാന്വിതയായി നില്‍ക്കുകയാണ്. ഞാന്‍ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു തരുന്നു.’ ഇങ്ങനെയായിരുന്നു അഭയ പിറന്നാള്‍ ദിനത്തിലെ ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചത്.