ആരെയും വേദനിപ്പിക്കണമെന്ന ആഗ്രമില്ല; സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി ആഷിക് അബു
വാരിയന്‍കുന്നന്‍ സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ആഷിക് അബുവിനും നടന്‍ പൃഥ്വിരാജിനുമെതിനെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആഷിക് അബു. സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ആഷിഖ് അബു പറഞ്ഞു. പൃഥിരാജിനെയോ റീമയോ തന്നെയോ ഇത് ബാധിക്കില്ലെന്നും ആഷിഖ് അബു പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍
സിനിമ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നു. മലബാര്‍ വിപ്ലവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളെല്ലാം ആസൂത്രിതമായി മായ്ക്കപ്പെട്ടത് കൊണ്ട് വിവാദം പ്രതീക്ഷിച്ചിരുന്നു. അന്‍വര്‍ റഷീദ് ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. വിവിധ കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഈ സിനിമയുമായി ബന്ധപ്പെട്ട ജോലികളിലാണ്.
ഈ വിഷയത്തില്‍ ഒന്നിലധികം സിനിമകളുണ്ടാവട്ടെ. ഞങ്ങളുടെ കാഴ്ചപ്പാടിലായിരിക്കും സിനിമയെ സമീപിക്കുക. ആ രീതിയിലാവില്ല പി.ടി കുഞ്ഞുമുഹമ്മദ് സാറ് സിനിമയെ കാണുന്നത്. അലി അക്ബറും സിനിമ ചെയ്യട്ടെ. ലഹള എന്ന പദം തന്നെ ബ്രിട്ടീഷ് ആഖ്യാനമായാണ് ഞങ്ങള്‍ മനസിലാക്കുന്നത്.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു അത്. ഇന്ത്യയില്‍ വേറെ ഒരിടത്തും സാധാരണ ജനങ്ങള്‍ സംഘടിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തിട്ടില്ല. സത്യസന്ധമായ അന്വേഷണമാണ് സിനിമയുമായി ബന്ധപ്പെട്ട് നടന്നത്. ആരെയും വേദനിപ്പിക്കണമെന്ന ആഗ്രഹം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.