23.4 C
Kottayam
Sunday, September 8, 2024

പഞ്ചായത്ത് – നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും – മുഖ്യമന്ത്രി

Must read

തിരുവനന്തപുരം:പഞ്ചായത്ത് – നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ കെ.എം. ഷാജിയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച് മുന്‍സിപ്പല്‍ പഞ്ചായത്ത് രാജ് നിയമങ്ങളില്‍ സെക്രട്ടറിക്കു മാത്രമാണ് അധികാരമുള്ളത്. സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ വകുപ്പ് 509 (6) പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണല്‍ മുമ്പാകെ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. ചെയര്‍മാനോ കൗണ്‍സിലിനോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനോ അപ്പീല്‍ കേള്‍ക്കാനോ ഉള്ള അധികാരമില്ല എന്ന സ്ഥിതിയാണുള്ളത്.
ഈ സംഭവം വ്യക്തമാക്കുന്ന ഒരു കാര്യം കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ്. അവ പരിഹരിക്കുക എന്നത് പ്രധാനമാണെന്ന് സര്‍ക്കാര്‍ കാണുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ ട്രിബ്യൂണല്‍ തിരുവനന്തപുരത്തു മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. 6 മാസം മുതല്‍ 1 വര്‍ഷം വരെ അപ്പീല്‍ തീര്‍പ്പാക്കാന്‍ സമയമെടുക്കുന്നു എന്ന സ്ഥിതി നിലവിലുണ്ട്. പെന്റന്‍സി കണക്കാക്കി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കൂടി ഈ സംവിധാനം വിപുലപ്പെടുത്തുന്ന കാര്യം പരിശോധിക്കുന്നതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ അപേക്ഷകളിലെ ന്യൂനതകളുടെ കാര്യത്തില്‍ സമഗ്രമായി പഠിച്ച് ഒറ്റത്തവണയായി അപേക്ഷകനെ അറിയിക്കേണ്ടതാണ് എന്ന കാര്യം ഉറപ്പുവരുത്തും. ഘട്ടംഘട്ടമായി ചോദ്യങ്ങള്‍ ചോദിച്ച് കാലംതാമസം വരുത്തുന്ന പ്രവണത തടയുന്നതിന് ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നതുമാണ്.

നിലവിലെ ഓണ്‍ലൈന്‍ സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുന്‍കൈ എടുക്കും. ഇത് സംബന്ധിച്ച് ചില മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. നിലവിലെ ചട്ടങ്ങള്‍ പ്രകാരം കെട്ടിടനിര്‍മ്മാണത്തിന്റെ അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നതിന് സെക്രട്ടറിയാണ് അന്തിമ അധികാരി. സാങ്കേതികവൈദഗ്ധ്യമുള്ള എഞ്ചിനീയര്‍ പോലുള്ള ഉദ്യോഗസ്ഥരേയും സെക്രട്ടറിക്ക് മറികടക്കാന്‍ ചട്ടപ്രകാരം തടസ്സമില്ല. കാര്യകാരണ സഹിതം സാങ്കേതികവൈവിധ്യമുള്ള ഉദ്യോഗസ്ഥരുടെ തീരുമാനത്തെ മറികടക്കാനുള്ള സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യവും ആലോചിക്കുന്നതാണ്.

ഇക്കാര്യത്തില്‍ സെക്രട്ടറിക്ക് മറിച്ചൊരു തീരുമാനമെടുക്കണമെങ്കില്‍ സെക്രട്ടറി സാങ്കേതികവിദഗ്ധനായ ഉദ്യോഗസ്ഥന്റെ ഉപദേശം കേട്ടശേഷം (ചര്‍ച്ചയുടെ മിനിട്‌സ് സെക്രട്ടറിയും സാങ്കേതിക ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തി ഫയലില്‍ രേഖപ്പെടുത്തേണ്ടതാണ്.) ഭേദഗതിയോടെയോ അല്ലാതെയോ അംഗീകരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യവും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

Popular this week