24.1 C
Kottayam
Friday, June 5, 2026

തിയതികൾ പറഞ്ഞത് ഉറക്കപ്പിച്ചിൽ, സത്യം പോലീസ് കണ്ടെത്തട്ടെ; നിവിനെതിരേ ആരോപണം ഉന്നയിച്ച യുവതി

Must read

കൊച്ചി: നിവിന്‍ പോളിക്കെതിരായ ആരോപണത്തില്‍ പീഡനം നടന്നുവെന്ന് പറഞ്ഞ തിയതികള്‍ ഉറക്കപ്പിച്ചിലാണ് പറഞ്ഞതെന്ന് യുവതി. അതിക്രമം നടന്ന തിയതി ഇതുവരെ പൊതുസമൂഹത്തോട് വെളിപ്പെടുത്തിട്ടിയില്ലെന്നും ഇവര്‍ പറയുന്നു. പോലീസ് സത്യം അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

2023 ഡിസംബര്‍ 14, 15 തിയതികളിലാണ് കുറ്റകൃത്യം നടന്നത് എന്ന് പരാതിയിലുണ്ടായിരുന്നു. ദുബായില്‍ വച്ചാണ് പീഡിപ്പിച്ചതെന്നും ഇവര്‍ ആരോപിച്ചു. ഇത് പരാതിക്കാരി തന്നെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ യുവതി പറഞ്ഞ ദിനങ്ങളില്‍ നിവിന്‍ കൊച്ചിയിലായിരുന്നുവെന്ന രേഖകള്‍ പുറത്തുവന്നു. ക്രൗണ്‍ പ്ലാസയില്‍ താമസിച്ചതിന്റെ ഹോട്ടല്‍ ബില്‍ നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പുറത്തുവിട്ടു.

കൂടാതെ പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15-ന് പുലര്‍ച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യനും ഇക്കാര്യം സ്ഥിരീകരിച്ചു.

- Advertisement -

എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. അതിന് ശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300-ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. ആ രംഗങ്ങള്‍ ഉച്ച മൂന്ന് മണിയോടെ തീര്‍ന്നു. പിന്നീട് ക്രൗണ്‍ പ്ലാസയിലാണ് ചിത്രീകരിച്ചത്. ഇന്‍ട്രോ സീന്‍ അടക്കം അവിടെയാണ് ചിത്രീകരിച്ചത്.

- Advertisement -

പതിനഞ്ചിന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. 300-ലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അതിന് സാക്ഷിയായിരുന്നുവെന്നും വിനീത് വ്യക്തമാക്കി. സിനിമയിലെ ഒരു സഹതാരം ഷൂട്ടിങ് ലൊക്കേഷനില്‍ മൊബൈലില്‍ എടുത്ത ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തു.

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്‍കിയ പരാതി നല്‍കിയത്. എറണാകുളം ഊന്നുകല്ല് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. ഊന്നുകല്ല് സ്വദേശിയാണ് പരാതിക്കാരി.

ആരോപണം പുറത്ത് വന്നതിന് പിന്നാലെ നിവിന്‍ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കെതിരേയുള്ള ആരോപണം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പൊരുതുമെന്നുമാണ് നിവിന്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week