26.5 C
Kottayam
Saturday, April 27, 2024

പാക്കിസ്ഥാന്‍ ഭീകരന്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം,ജയ്‌ഷെ തലവനെ താമസിപ്പിച്ചിരുന്ന ആശുപത്രി സ്‌ഫോടനത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍

Must read

ലോഹോര്‍: പുല്‍വാമ ഭീകരാക്രമണമടക്കം ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയ പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് ആസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.പാക്കിസ്ഥാനില്‍ നിന്നുള്ള ചില ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ചിത്രങ്ങള്‍ പുറത്തുവരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുരുതരമായ വൃക്കരോഗത്തേത്തുടര്‍ന്ന് അസര്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അസര്‍ മരിച്ചതായും ഇതിനിടെ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തേത്തുടര്‍ന്ന് ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മര്‍ദ്ദങ്ങളേത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് അസര്‍ കൊല്ലപ്പെട്ടുകാണാമെന്ന അഭ്യൂഹങ്ങള്‍ വീണ്ടുമുയരുന്നത്. സ്‌ഫോടനത്തിന് പിന്നിലുള്ള കാരണം,ആര്‍ക്കാണ് ഉത്തരവാദിത്തം എന്നീ കാര്യങ്ങളേക്കുറിച്ച് ഇനിയും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമങ്ങളെയും പൗരന്‍മാരെയും കടത്തിവിടില്ലെന്നും അരോപണമുയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week