InternationalNews
ചുഴലിക്കാറ്റില്‍ 5 മരണം,നിരവധിപേര്‍ ഭവനരഹിതര്‍
മനില:കൊവിഡ് ആഘാതത്തില്‍ നിന്ന് മോചിതരാകും മുമ്പ് ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച അംബോ ചുഴലിക്കാറ്റില്‍ അഞ്ചു മരണം, ഒരു ലക്ഷത്തോളം പേര്‍ ഭവനരഹിതരായി.കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
വരും ദിവസങ്ങളില്‍ കാറ്റിന്റെ തീവ്രത കുറയുമെന്നും തിങ്കളാഴ്ചയോടെ അംബോ ഫിലിപ്പീന്‍സ് തീരം വിടുമെന്നുമാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ചുഴലി് തീവ്രമായത്.മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് തുടക്കത്തില്‍ കാറ്റുവീശിയത്. വൈദ്യുതി വിച്ഛേദിക്കപ്പെടുകയും, മണ്ണിടിച്ചില്‍ ഉണ്ടാവുകയും, വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News