Home-bannerKeralaNewsRECENT POSTS
നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് പോയ എട്ടംഗം മലയാളി സംഘം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
കാഠ്മണ്ഡു: നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് പോയ എട്ടംഗ മലയാളി സംഘത്തെ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളിലെ ദമനിലെ റിസോര്‍ട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിൻ കുമാർ നായർ (39) ഭാര്യ ശരണ്യ (34) രഞ്ജിത് കുമാർ (39) ഇന്ദു രഞ്ജിത് (34) കുട്ടികളായ ശ്രീഭദ്ര (9)അബിനബ് (9) അബി നായർ (7) വെെഷ്ണവ് രഞ്‌ജിത്ത് (2) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ദാമൻ എവറസ്റ്റ് പനോരമ ഹോട്ടലിലാണ് താമസിച്ചിരുന്നത്. വ്യോമ മാർഗം മൃതദേഹം കാട് മണ്ഠുവിൽ എത്തിച്ചു. വിനോദ സഞ്ചാര സംഘത്തിലുണ്ടായിരുന്നത് 15 പേരാണ്. മക്വന്‍പുര്‍ എസ്പി സുശീല്‍ സിംഗ് റാത്തോര്‍ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. തണുപ്പകറ്റാന്‍ ഇവര്‍ റൂമില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്നും സംശയിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News