International
നേപ്പാളിലെ ഹോട്ടൽ മുറിയിൽ 8 അംഗ മലയാളി വിനോദ സഞ്ചാര സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി
കാഠ്മണ്ഡു: നേപ്പാൾ നഗരമായ ദാമനിലെ റിസോർട്ടിൽ വിനോദസഞ്ചാരികളായ 8 മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിൻ കുമാർ നായർ (39) ഭാര്യ ശരണ്യ (34) രഞ്ജിത് കുമാർ (39) ഇന്ദു രഞ്ജിത് (34) കുട്ടികളായ ശ്രീഭദ്ര (9)അബിനബ് (9) അബി നായർ (7) വെെഷ്ണവ് രഞ്‌ജിത്ത് (2) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ദാമൻ എവറസ്റ്റ് പനോരമ ഹോട്ടലിലാണ് താമസിച്ചിരുന്നത്.വ്യോമ മാർഗം മൃതദേഹം കാട് മണ്ഠുവിൽ എത്തിച്ചു. വിനോദ സഞ്ചാര സംഘത്തിലുണ്ടായിരുന്നത് 15 പേരാണ്.
ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ ഹീറ്റർ ഓണായ നിലയിലാരുന്നു. ഇതു മൂലമുണ്ടായ വിഷവാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News