KeralaNews

റബ്ബർ വിലയിടിവിന് കാരണം കേന്ദ്രനയങ്ങൾ, സഭയ്ക്ക് രാഷ്ട്രീയമില്ല: ജോസ് കെ മാണി

കോട്ടയം : റബ്ബറിന്റെ വിലയിടിവിനും റബ്ബർ കർഷകരുടെ പ്രതിസന്ധിക്കും കാരണം കേന്ദ്രനയങ്ങളെന്ന് ജോസ് കെ മാണി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചർച്ചയാകാൻ പോകുന്നതും ഇതേ നയങ്ങൾ തന്നെയാണ്. സഭയുടെയും കേരള കോൺ​ഗ്രസിന്റെയും നയങ്ങൾ കർഷകരെ സഹായിക്കണമെന്നതാണെന്നും ജോസ് കെ മാണി പറഞ്ഞു. 

റബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് പറ‌ഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി. കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന നയങ്ങൾ തിരുത്തണമെന്നാണ് തലശ്ശേരി ആർച്ച് ബിഷപ്പ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉദ്ദേശിച്ചത് എന്നാണ് താൻ മനസ്സിലാക്കുന്നത്. സഭയ്ക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം പരിഹരിച്ച് തരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. പറഞ്ഞത് കുടിയേറ്റ ജനതയുടെ വികാരമെന്നുമാണ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾ. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച  കര്‍ഷകറാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പിന്റെ വാഗ്ദാനം.

കർഷകരെ സഹായിച്ചാൽ ബിജെപിയെ  വോട്ട് ചെയ്ത് വിജയിപ്പിച്ച് തരാം എന്നും അതുവഴി എം.പി ഇല്ലെന്ന വിഷമം മാറ്റിത്തരമാമെന്നുമാണ് ആർച്ച് ബിഷപ് പ്രഖ്യാപിക്കുന്നത്. എന്നാൽ ഏത് തുറുപ്പുചീട്ട് ഇറക്കിയാലും ബിജെപി ആഗ്രഹിക്കുന്നത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker