Entertainment
മാവ്, മാതളം,നെല്ലിക്ക, പേരക്ക, പപ്പായ, പ്ലാവ്; വീട്ടിലെ തോട്ടം പരിചയപ്പെടുത്തി ഉര്‍വശി
മലയാളികളുടെ എക്കാലത്തെയും പ്രിയനടിമാരില്‍ ഒരാളാണ് ഉര്‍വശി. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും നടി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെന്നൈയിലെ തന്റെ വീടും പരിസരവും പരിചയപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
മാവ്, മാതളം,നെല്ലിക്ക, പേരക്ക, പപ്പായ, പ്ലാവ് തുടങ്ങി നിരവധി മരങ്ങളാണ് ഉര്‍വശി തന്റെ വീട്ടില്‍ നട്ടുവളര്‍ത്തുന്നത്. വീട്ടിലേക്കുള്ള പച്ചക്കറികളെല്ലാം വീട്ടിലെ തോട്ടത്തില്‍ നിന്ന് തന്നെ കിട്ടാറുണ്ടെന്നും ഉര്‍വശി വിഡിയോയിലൂടെ പറയുന്നു.
കുറച്ചു സ്ഥലമേയുള്ളൂവെന്ന് കരുതി ആരും വീട്ടില്‍ ചെടികള്‍ നട്ടുവളര്‍ത്താതിരിക്കരുതെന്നും താരം പറയുന്നു. തമിഴിലെ ഒരു ചാനലിന്റെ പരിപാടിയിലാണ് ഉര്‍വശി ഇതെല്ലാം പറയുന്നത്. യൂട്യൂബിലിപ്പോള്‍ നിരവധിപ്പേരാണ് വിഡിയോ കാണുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News