28.2 C
Kottayam
Saturday, April 20, 2024

യൂട്യൂബില്‍ 4K വീഡിയോ കാണണമെങ്കിൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ :പുതിയ രീതിയിലേക്ക് യൂട്യൂബ് മാറുന്നോ, സൂചനകള്‍ ഇങ്ങനെ.!

Must read

സന്‍ഫ്രാന്‍സിസ്കോ: യൂട്യൂബ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പുതിയ പ്രത്യേകതകള്‍ അവതരിപ്പിക്കുന്നുണ്ട്.  ഇവയെല്ലാം യൂട്യൂബ് ഉപയോക്താക്കളുടെ കാഴ്ചാനുഭവം പുതിയ രീതിയില്‍ ആക്കാനും, യൂട്യൂബേര്‍സിന് വീഡിയോ സൃഷ്ടിക്കാനും പുതിയ വഴികൾ നൽകുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം യൂട്യൂബില്‍ വീഡിയോ ഇടുന്നവര്‍ക്ക് പണം സമ്പാദിക്കാനുള്ള പുതിയ മാർഗം യൂട്യൂബ് അവതരിപ്പിക്കും എന്നാണ് വിവരം. അതിനായി യൂട്യൂബ് ഷോര്‍ട്സ് വിപൂലികരിക്കും. 

ഇവയെല്ലാം മികച്ച മാറ്റങ്ങള്‍ ആണെങ്കിലും. ചില യൂട്യൂബ് ഉപയോക്താക്കള്‍ക്ക് അടുത്തിടെയുണ്ടായ ഒരു മാറ്റം പുതിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.  കഴിഞ്ഞ രണ്ടാഴ്ചയായി ചില ഉപയോക്താക്കൾക്ക് യൂട്യൂബില്‍ 4K വീഡിയോ കാണണമെങ്കിൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വേണമെന്ന് യൂട്യൂബ് ആവശ്യപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്..

ഇത് ഏതെങ്കിലും തരത്തിലുള്ള പരീക്ഷണമാണോ അതോ പുതിയ ഫീച്ചറിന്‍റെ നിശബ്ദമായ നടപ്പാക്കാലാണോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്നാണ് വിവിധ ടെക് സൈറ്റുകള്‍ പറയുന്നത്. ഇത് ഏതെങ്കിലും പ്രത്യേക ഉപകരണങ്ങളില്‍ മാത്രമാണോ ഈ നിയന്ത്രണം എന്ന വിശദാംശങ്ങളും തല്‍ക്കാലം ലഭ്യമല്ല. 

എന്നാൽ റെഡ്ഡിറ്റ്, ട്വിറ്റർ എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റും  കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്. സ്മാര്‍ട്ട് ടിവിയില്‍ യൂട്യൂബ് കാണുന്നവരാണ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടവരില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവര്‍ക്ക് ടിവിയില്‍ യൂട്യൂബ് 4K വീഡിയോകള്‍ സൌജന്യമായി കാണാന്‍ സാധിക്കുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week