പ്രണയം നിരസിച്ച എട്ടാം ക്ലാസുകാരിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് പിടിയില്‍

ചെന്നൈ: പ്രണയം നിരസിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ യുവാവ് ബലാത്സംഗം ചെയ്തശേഷം കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. ചെന്നൈ അമിഞ്ചിക്കരയിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ അയലല്‍വാസിയും പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ലഘുഭക്ഷണശാല നടത്തുന്നയാളുമായ നിത്യാനന്ദന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കില്‍പ്പോക് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കുറെനാളായി പ്രണയാഭ്യര്‍ഥനയുമായി നിത്യാനന്ദന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ഇത് കുട്ടി മാതാപിതാക്കളോട് പറയുകയും അവര്‍ നിത്യാനന്ദനെ വിലക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞപ്പോഴാണ് സ്‌കൂളില്‍നിന്ന് പെണ്‍കുട്ടി തിരിച്ചെത്തിയത്. കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കിയ പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെ ബലാത്സംഗം ചെയ്യുകയും പെണ്‍കുട്ടി നിലവിളിച്ചതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തു മുറിക്കുകയുമായിരുന്നു.

നിലവിളികേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍നിന്ന് പോലീസ് പ്രതിയെ പിടികൂടി. ഇയാള്‍ക്കെതിരേ വധശ്രമത്തിനും ‘പോക്സോ’ നിയമപ്രകാരവും കേസെടുത്തതായി പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News