ആലപ്പുഴ: ചെന്നിത്തലയില്‍ വാടക വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യക്ക് കൊവിഡ്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി. ഇന്‍ക്വസ്റ്റ് നടത്തിയ മാന്നാര്‍ പോലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നിത്തല തൃപ്പെരുന്തുറ കമ്യൂണിറ്റി ഹാളിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പന്തളം കുരമ്പാല ഉനംകോട്ടു വിളയില്‍ ജിതിന്‍(30), വെട്ടിയാര്‍ തുളസി ഭവനില്‍ ദേവികദാസ്(20) എന്നിവരെ മരിച്ച നിലയില്‍ കണ്ടത്.
കഴുത്തില്‍ മുറിവേറ്റ ദേവികയെ കട്ടിലിലും ജിതിനെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. പെയിന്റിങ് തൊഴിലാളിയായ ജിതിനെ ഫോണ്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് കരാറുകാരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News