കൊച്ചി: ചൊവ്വര പുറയാറിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചനിലയിൽ. ചൊവ്വര എടനാട് നെടുമ്പിള്ളി വീട്ടിൽ ബാലകൃഷ്ണന്റെ മകൾ ഷീജ(36), ഒന്നര വയസ്സുള്ള ആദവ് കൃഷ്ണ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ ട്രാക്കിന് സമീപം കണ്ടെത്തിയത്. നാട്ടുകാർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷീജയുടെ ഭർത്താവ് അരുൺകുമാർ ഏതാനും ദിവസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. കുടുംബവഴക്കാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നെടുമ്പാശ്ശേരി പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച്. മൃതദേഹങ്ങൾ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News