24.8 C
Kottayam
Sunday, June 7, 2026

കളിയ്ക്കിടെ ദൃശ്യം പകർത്തിയ ക്യാമറാമാനോട് ചൂടായി കാവ്യ മാരൻ(വിഡിയോ)

Must read

ഹൈദരാബാദ്: പഞ്ചാബ് കിങ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ തന്നെ ഫോക്കസ് ചെയ്യാൻ ശ്രമിച്ച ക്യാമറാമാനോടു ചൂടായി സൺറൈസേഴ്സ് ഉടമ കാവ്യ മാരൻ. പഞ്ചാബ് ബാറ്റിങ്ങിനിടെ ക്യാപ്റ്റൻ ശിഖർ ധവാൻ സിക്സടിച്ചപ്പോഴാണ് ക്യാമറ ഗാലറിയിലേക്കു തിരിഞ്ഞത്.

ഗാലറിയിലുണ്ടായിരുന്നു കാവ്യ മാരന്റെ പ്രതികരണം പകർത്താനായിരുന്നു ക്യാമറാമാന്റെ നീക്കം. അങ്ങോട്ട് മാറുവെന്ന് ക്യാമറാമാനോട് കാവ്യ പറയുന്നതിന്റെയും അസ്വസ്ഥയാകുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

തുടർച്ചയായി തന്റെ ദൃശ്യങ്ങൾ പകർത്തിയതാണു കാവ്യയെ പ്രകോപിപ്പിച്ചതെന്നാണു വിവരം. കഴിഞ്ഞ ദിവസം ഹൈദരാബാദിന്റെ വിക്കറ്റ് നേട്ടം ആഘോഷിച്ചു തുള്ളിച്ചാടുന്ന കാവ്യയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു.

- Advertisement -

ഹൈദരാബാദിന്റെ മത്സരങ്ങൾ കാണാൻ കാവ്യ മാരൻ സ്ഥിരമായി ഗാലറിയിലുണ്ടാകും. കാവ്യയുടെ പ്രതികരണങ്ങൾ ഇതിനു മുൻപും പല തവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരൻ.

- Advertisement -

സീസണിലെ ആദ്യ വിജയമാണ് പഞ്ചാബിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് നേടിയത്. ക്യാപ്റ്റൻ ശിഖർ ധവാന്റെ വെട്ടിക്കെട്ട് ഇന്നിങ്സിലൂടെ പഞ്ചാബ് കിങ്സ് നേടിയ സ്കോർ രാഹുൽ ത്രിപാഠിയുടെ (48 പന്തിൽ 74*) കിടിലൻ അർധസെഞ്ചറിയുടെ ബലത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് മറികടന്നത്.

പഞ്ചാബ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ വെറും രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് മറികടന്നത്. എട്ടു വിക്കറ്റ് ജയം. മൂന്നു മത്സരങ്ങൾ കളിച്ച ഹൈദരാബാദിന്റെ ആദ്യ ജയമാണിത്. പഞ്ചാബിനു സീസണിലെ ആദ്യ തോൽവിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week