24.9 C
Kottayam
Monday, June 8, 2026

അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ..ഒന്ന് മനസ് വച്ചാൽ മഞ്ജു വാര്യരുടെ മോളായായിരിക്കും സ്‌ക്രീനിൽ മാളവികയെ കാണുക;പീഡനശ്രമത്തേക്കുറിച്ച് തുറന്നുപറഞ്ഞ് നടി

Must read

കൊച്ചി: സിനിമാ രംഗത്ത് കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ നേരിട്ടുണ്ടെന്ന് പല പ്രമുഖ നടിമാരും തുറന്നുപറഞ്ഞിട്ടുണ്ട്. ഓഡിഷനെത്തിയപ്പോൾ തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിങ് കൗച്ച് ദുരനുഭവത്തെപ്പറ്റി പറയുകയാണ് യുവനടി മാളവിക ശ്രീനാഥ്. മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വഴങ്ങാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് മാളവിക പറയുന്നത്.

അന്ന് കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുപോലെ കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞു. മധുരം, സാറ്റർഡേ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് മാളവിക ശ്രീനാഥ്.

”അര മണിക്കൂർ ഓഡിഷൻ കഴിഞ്ഞ ശേഷം എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമിൽ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു, ഞാൻ ഡ്രസിംങ് റൂമിൽ പോയ ഉടൻ ഇയാൾ പിന്നാലെ വന്ന് എന്നെ പുറകിൽ നിന്ന് കടന്നു പിടിക്കുകയായിരുന്നു. എത്ര തട്ടി മാറ്റിയിട്ടും അയാൾ പോകുന്നുണ്ടായിരുന്നില്ല.

ഇപ്പോ ഒന്ന് മനസ് വച്ചാൽ മഞ്ജു വാര്യരുടെ മോളായായിരിക്കും സ്‌ക്രീനിൽ മാളവികയെ കാണുക എന്ന് പറഞ്ഞു. അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞു. കരയാൻ തുടങ്ങിയ ഞാൻ അയാളുടെ ക്യാമറ തട്ടിത്താഴെയിടാൻ നോക്കി. അയാളുടെ ശ്രദ്ധ മാറിയ സമയത്ത് ഞാൻ അവിടെ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു”. മാളവിക വെളിപ്പെടുത്തുന്നു.

- Advertisement -

മാളവിക പറഞ്ഞത്:

- Advertisement -

കാസ്റ്റിങ് കൗച്ച് ഉണ്ട്. ഞാനതിന്റെ ഇരയാണെന്ന് വേണമെങ്കിൽ പറയാം. ഞാൻ ഇതിനെ കുറിച്ച് വേറെ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. ഇപ്പോൾ എനിക്ക് ഇൻഡസ്ട്രിയിൽ ഒരു സ്പേസ് ഉണ്ട്, ഒരു റോൾ ഉണ്ട്. അതുകൊണ്ട് എനിക്ക് ധൈര്യമായിട്ട് പറയാലോ. ആരാ, എന്താ എന്നുള്ളതല്ല, കുറേക്കാലം മുന്നേ, മൂന്ന് കൊല്ലം മുമ്പ് എന്നെ വിളിച്ചു. എനിക്കറിയാമായിരുന്നു ആ സിനിമയുമായി റിലേറ്റഡ് ആയിട്ടുള്ള ആരുമല്ല ഇവര്, വേറെ ഏതോ ടീമാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം.

മഞ്ജു വാര്യരുടെ ഒരു മൂവിക്ക് വേണ്ടിട്ടാണ്, മഞ്ജുവിന്റെ മോളായിട്ട് അഭിനയിക്കാനാണെന്ന് എന്നോട് പറഞ്ഞു. ആരായാലും വീണു പോകും. ഞാനും ഫ്ളാറ്റ് ആയി. ആരായാലും മഞ്ജു ചേച്ചിയെ കാണാനായിട്ട് ആണെങ്കിലും ഒന്ന് പോകും. എനിക്ക് സിനിമയിൽ കോണ്ടാക്ട് ഉണ്ടായിരുന്നില്ല, ജെനുവിൻ ആണോന്ന് അറിയില്ല. എന്നാലും ഞാൻ ഓഡിഷന് വരാമെന്ന് പറഞ്ഞു. ഇവര് വീട്ടിലേക്ക് ഇന്നോവ കാർ വിട്ടു.

ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. തൃശൂർ ഭാഗത്ത് എവിടെയോ ആയിരുന്നു ഓഡിഷൻ. ഒരു ചില്ലിട്ട റൂമായിരുന്നു. കൂറേ ചെയ്തപ്പോൾ മാളവിക മുടി കുറച്ച് പാറിയിട്ടുണ്ട്, അവിടെ ഡ്രസിങ് റൂമുണ്ട്, ശരിയാക്കിയിട്ട് വാ എന്ന് പറഞ്ഞു. ഞാൻ അത് ചെയ്യുമ്പോൾ ഇയാൾ പെട്ടെന്ന് വന്ന് എന്നെ ബാക്കിൽ നിന്നും പിടിച്ചു. നല്ല പൊക്കവും തടിയുമൊക്കെയുള്ള ആളാണ്.

- Advertisement -

നമ്മൾക്ക് തള്ളി മാറ്റി ഓടിക്കൂടെ എന്നൊക്കെ പറയും. പക്ഷെ ചില സമയത്ത് റിയാക്ട് ചെയ്യാൻ പറ്റില്ല, വിറങ്ങലിച്ച് പോകും. അന്ന് ഞാൻ ചെറുതാ. ഞാൻ വിറയ്ക്കാൻ തുടങ്ങി. തട്ടിമാറ്റുന്നുണ്ട്, പക്ഷെ പറ്റുന്നില്ല. ‘മാളവിക ഇപ്പോ ഒന്ന് മനസ് വച്ച് കഴിഞ്ഞാൽ അടുത്തത് ആളുകൾ കാണാൻ പോകുന്നത് മഞ്ജു വാര്യരുടെ മോളായിട്ട് ആയിരിക്കും’ എന്ന് അയാൾ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week