27.7 C
Kottayam
Thursday, March 28, 2024

നാളെ മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല; സേവനം ഇല്ലാതാകുന്ന ഫോണുകള്‍ ഇവയാണ്

Must read

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റവുമായുളള സഹകരണം ഈ വര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ വാട്സ് ആപ്പ് തീരുമാനിച്ചതാണ് ഇതിന് കാരണം. ഇതോടെ പുതുവര്‍ഷത്തില്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് നിരവധി ഉപയോക്താക്കള്‍ക്ക് ലഭിക്കാതെ വരും. ഇത്തരം ഫോണുകളിലെ ഓപ്പറേറ്റിങ് സിസ്റ്റം കാലഹരണപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചാണ് വാട്സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നത്.

വിന്‍ഡോസ് ഫോണുകളുമായുളള സഹകരണം വാട്സ് ആപ്പ് ഇന്ന് അവസാനിപ്പിക്കും. അതായത് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ലൂമിയ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നാളെ മുതല്‍ വാട്സ് ആപ്പ് ലഭിക്കില്ല. ഇതൊടൊപ്പം വിവിധ ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഫോണുകളിലും വൈകാതെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും വാട്സ് ആപ്പ് തീരുമാനിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ്2.3.7 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലും ഐഒഎസ് എട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലുമാണ് അടുത്തവര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ വാട്സ് ആപ്പ് സേവനം അവസാനിക്കുന്നത്. അതായത് ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്സ് ആപ്പ് സേവനം വൈകാതെ ലഭിക്കാതെ വരുമെന്ന് സാരം. പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ വാട്സ് ആപ്പ് അക്കൗണ്ട് തുറക്കുന്നതിനും തടസ്സമുണ്ടാകുമെന്ന് വാട്സ് ആപ്പ് വ്യക്തമാക്കുന്നു.

അതേസമയം സമയപരിധി തീരുന്നതിന് മുമ്ബ് വരെയുളള ചാറ്റുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടെന്ന് വാട്സ് ആപ്പ് പറയുന്നു. ഇതിന് പ്രത്യേക ഓപ്ഷന്‍ ഉണ്ട്. അതുവഴി ചാറ്റുകള്‍ എക്സ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നും വാട്സ് ആപ്പ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week