Entertainment
ആരാധകര്‍ എന്നെ ഹോട്ടായി കാണുന്നതില്‍ സന്തോഷിക്കുന്നു, ഒരാള്‍ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്; വാമിഖ ഗാബി
മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികയാണ് പഞ്ചാബി സുന്ദരി വാമിഖ ഗാബി. ഇപ്പോളിതാ ആരാധകര്‍ എന്നെ ഹോട്ടായി കാണുന്നതില്‍ സന്തോഷിക്കുന്നു എന്ന് തുറന്ന് പറയുകയാണ് താരം.
ആരാധകര്‍ എന്നെ ഹോട്ടായി കാണുന്നതില്‍ സന്തോഷിക്കുന്നു. അതില്‍ വിഷമിക്കുന്നതേയില്ല. അത് ഒരു നല്ല കാര്യമാണ്. ഒരിക്കലും മോശമല്ല. ഒരാള്‍ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്. സൗന്ദര്യം എന്നത് അത് കാണുന്നവരുടെ കാഴ്ചപ്പാടാണ്. ഒരാളുടെ മനസ്സില്‍ എന്നെപ്പറ്റി മോശമായി തോന്നുനുന്നെങ്കില്‍ അതയാളുടെ കണ്ണിലുണ്ടാകും.
എന്നാല്‍ മനസ്സില്‍ സ്‌നേഹമാണെങ്കില്‍ അവര്‍ കാണിക്കുന്നതും ആ രീതിയില്‍ ആയിരിക്കും. ദേഷ്യമെങ്കില്‍ അങ്ങനെ. ഞാന്‍ ഒന്നിനെ പറ്റിയും ആലോചിക്കാറുമില്ല. വിഷമിക്കാറുമില്ല. താരം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News