EntertainmentNews

വീണ നായർക്ക് വീണ്ടും വിവാഹം? പ്രതികരണവുമായി നടി

കൊച്ചി:മലയാളികളുടെ പ്രിയതാരമാണ് വീണ നായർ. സീരിയലുകളിലൂടെ ജനപ്രിയയായി മാറിയ വീണ പിന്നീട് സിനിമയിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറിയ വേഷങ്ങളിലൂടെ ആരാധകരുടെ മനംകവർന്ന താരം അടുത്തകാലത്തായി ഒട്ടേറെ മികച്ച വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അതിനിടെ താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാർത്തകളും ഇടക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകളായിരുന്നു ഇവ.

എന്നാൽ വീണ ഇക്കാര്യത്തിൽ ഒന്നും പ്രതികരിക്കാൻ വലിയ താൽപര്യം കാട്ടിയിരുന്നില്ല. രണ്ട് വർഷത്തിൽ അധികമായി പങ്കാളിയുമായി വേർപിരിഞ്ഞാണ് വീണ കഴിയുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വീണയുടെ മകൻ ഇപ്പോഴും താരത്തിന് ഒപ്പം തന്നെയുണ്ട്. ഇപ്പോഴിതാ താരം വീണ്ടും വിവാഹതയാവാൻ പോവുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

പല മാധ്യമങ്ങളും ഇതിനെ കുറിച്ചുള്ള വാർത്തകൾ നൽകുകയും ആരാധകർ നിരന്തരം ഇക്കാര്യം വീണയോട് ചോദിക്കുകയും ഒക്കെ ചെയ്‌തിരുന്നു. എന്നാൽ അപ്പോഴൊന്നും പ്രതികരിക്കാൻ വീണ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകളിൽ പ്രതികരിക്കുകയാണ് താരമിപ്പോൾ. കൂടാതെ തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും വീണ പങ്കുവയ്ക്കുന്നുണ്ട്.

വീണ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന് കേൾക്കുന്നത് സത്യമാണോ എന്നായിരുന്നു ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഇതിനാണ് വീണ നായർ മറുപടി നൽകിയത്. വീണ നായർക്ക് വീണ്ടും വിവാഹമോ, എന്റെ കല്യാണം ആയെന്നോ? എന്നായിരുന്നു അത്ഭുതത്തോടെ താരത്തിന്റെ മറുപടി. നിങ്ങൾക്ക് ഒക്കെ അറിയാവുന്നത് അല്ലേ എല്ലാം പിന്നെയും വിവാഹമോ എന്ന് ചോദിക്കുന്നതിൽ അർഥം ഇല്ലല്ലോയെന്നും വീണ പറഞ്ഞു.

കൂടാതെ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും താരം പങ്കുവയ്ക്കുണ്ടായുണ്ടായി. മെഗാസ്‌റ്റാർ മമ്മൂട്ടിക്കൊപ്പമാണ് താരമെത്തുന്നത്. മമ്മൂട്ടി-ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൽ വീണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ രാജകുമാരി എന്ന ചിത്രത്തിലും ആസിഫലിയുടെ പുതിയ സിനിമയിലും വീണ വേഷമിട്ടിട്ടുണ്ട്. ഇവയൊക്കെയും അടുത്ത വർഷം ആദ്യം തന്നെ റിലീസാവുന്ന ചിത്രങ്ങളാണ്.

കൂടാതെ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്‌ന സഫലീകരണമാണെന്നും താരം ചൂണ്ടിക്കാട്ടി. ലാലേട്ടൻ, മമ്മുക്ക എന്നിവർക്ക് ഒപ്പം ഒക്കെ അഭിനയിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്. ഏതൊരു കലാകാരന്റെയും സ്വപ്‌നമാണ് അത്. ഈ ഒക്ടോബർനവംബർ മാസത്തിലായിരുന്നു ഷൂട്ട് നടന്നത്. ചെറിയ വേഷം ആണെങ്കിലും മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാൻ കഴിയുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു ഭാഗ്യമാണെന്നും വീണ പറഞ്ഞു.

വിവാഹമോചനത്തിന് ശേഷം മകനുമായുള്ള ചിത്രങ്ങളാണ് കൂടുതലായും വീണ നായർ പങ്കിടാറുള്ളത്. ജീവിതത്തിലെ ചില കാര്യങ്ങൾ നഷ്‌ടമായപ്പോൾ ജീവിതം പൂര്‍ണമായും കൈവിട്ടു എന്ന് തോന്നിയ ഇടത്ത് നിന്ന് ജീവിക്കാനുള്ള പ്രേരണയായത് തന്റെ മകനാണെന്ന് വീണ നായര്‍ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ഉദ്ഘാടന വേദികളിൽ ഉൾപ്പെടെ സജീവമായ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker