വന്ദേഭാരത്🚂 സമയക്രമമായി; ഷൊർണൂരിൽ സ്‌റ്റോപ്പ്, റണ്ണിങ് ടൈം 8.05 മണിക്കൂർ
പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20-ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.25-ന് കാസര്‍കോട്ട് എത്തും. 8.05 മണിക്കൂറാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30-നാണ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്. രാത്രി 10.35-ന് തിരുവനന്തപുരത്തെത്തും.
ഷൊര്‍ണൂറില്‍ കൂടി വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. ഇതോടെ ആകെ സ്‌റ്റോപ്പുകളുടെ എണ്ണം ഒമ്പതായി. തിരൂര്‍ ഒഴിവാക്കിയാണ് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്. ചെങ്ങന്നൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ടാവില്ല. വ്യാഴാഴ്ചകളില്‍ സര്‍വീസ് ഉണ്ടാവില്ലെന്നും അറിയിപ്പുണ്ട്. എറണാകുളം ടൗണില്‍ മൂന്ന് മിനിറ്റും മറ്റ് സ്റ്റേഷനുകളില്‍ രണ്ടുമിനിറ്റുമാണ് വന്ദേഭാരത് നിര്‍ത്തുക.
വിവിധ സ്റ്റേഷനുകളും സമയക്രമവും
തിരുവനന്തപുരം- കാസര്‍കോട് (ട്രെയിന്‍ നമ്പര്‍- 20634)
തിരുവനന്തപുരം: 5.20
കൊല്ലം: 6.07
കോട്ടയം: 7.25
എറണാകുളം: 8.17
തൃശൂര്‍: 9.22
ഷൊര്‍ണൂര്‍: 10.02
കോഴിക്കോട്: 11.03
കണ്ണൂര്‍: 12.03
കാസർകോട്:1.25
കാസര്‍കോട്- തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍- 20633)
കാസര്‍കോട്: 2.30
കണ്ണൂര്‍: 3.28
കോഴിക്കോട്: 4.28
ഷൊര്‍ണൂര്‍: 5.28
തൃശൂര്‍: 6.03
എറണാകുളം: 7.05
കോട്ടയം: 8.00
കൊല്ലം: 9.18
തിരുവനന്തപുരം: 10.35