തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ റോഡിൽ വാഹനങ്ങൾ അടിച്ച് തകർത്തു. പത്തോളം വാഹനങ്ങളാണ് അടിച്ച് തകർത്തത്. രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റു. അക്രമം നടത്തിയവരിൽ ഒരാളെ പോലീസ് പിടികൂടി. ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം നടന്നത്.
ലഹരിക്കടിമയായ രണ്ട് യുവാക്കളാണ് റസൽപുരം എരുത്താവൂർ പ്രദേശത്ത് ആക്രമണം നടത്തിയത്. വഴിയരികിൽ പാർക്ക് ചെയിതിരുന്ന ലോറികൾ, കാറുകൾ, ബൈക്കുകൾ എന്നിവ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.
ഒൻപത് ലോറികൾ മൂന്ന് കാറുകൾ നാല് ബൈക്കുകൾ എന്നിവയാണ് തകർത്തത്. കാർ യാത്രക്കാരനായ ജയചന്ദ്രൻ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന ഷീബ കുമാരി എന്നിവർക്കാണ് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റത്. മിഥുൻ എന്ന യുവാവിനേയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News