ചെന്നൈ: സാനിറ്ററി പാഡുകളില്‍ പേസ്റ്റ് രൂപത്തില്‍ ഒരു കിലോയിലേറെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. ചെന്നൈ ദൈവവാനി രാധാകൃഷ്ണന്‍, പുതുക്കോട്ട വസന്തി രാമസാമി എന്നിവരാണ് കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 62.46 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പിടിയിലായത്.
ഇവര്‍ ധരിച്ച പാഡില്‍ 1,195.6 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ച ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് ഇവര്‍ കോയമ്പത്തൂരിലെത്തിയത്. ഇതേ വിമാനത്തിലെ മറ്റു മൂന്ന് യാത്രക്കാരില്‍നിന്ന് 100 ഗ്രാം സ്വര്‍ണവും മദ്യവും വിദേശ ബ്രാന്‍ഡ് സിഗരറ്റുകളും പിടികൂടി. ഇതിന് മൊത്തം 46 ലക്ഷം രൂപ വിലമതിപ്പുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News