EntertainmentNews
‘ഇതാണ് ഞങ്ങളുടെ ശരീരം’; വൈറലായി ‘ട്രാന്‍സ് ന്യൂഡിറ്റി’ ഫോട്ടോഷൂട്ട്
ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകളുടെ ‘ട്രാന്‍സ് ന്യൂഡിറ്റി’ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ശീതള്‍ ശ്യാം, എയ്ന്‍ ഹണി ആരോഹി, സ്വീറ്റി ബെര്‍ണാഡ് എന്നിവരെ മോഡലുകളാക്കി ഫോട്ടോഗ്രാഫര്‍ മനൂപ് ചന്ദ്രനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
‘നമ്മുടെ ശരീരം എങ്ങനെയാണെന്നറിയാന്‍ പലര്‍ക്കും ഒരു ആകാംക്ഷയാണ്. പ്രത്യേകിച്ച് നമ്മള്‍ ഒരു ട്രാന്‍സ് വ്യക്തിത്വത്തിനുടമയാണെങ്കില്‍ പറയേണ്ട കാര്യമില്ല. വസ്ത്രം ധരിച്ചുള്ള ഫോട്ടോയ്ക്കു താഴെ പലപ്പോഴും ഇത് യഥാര്‍ഥമാണോ അല്ലെങ്കില്‍ ഫോട്ടോഷോപ്പാണോ എന്നൊക്കെയുള്ള കമന്റുകള്‍ വരാറുണ്ട്. പക്ഷേ, അവരുടെ ആകാംക്ഷ മാറ്റാനായി അല്ല, മറിച്ച് ഇതാണ് ശരീരം എന്ന് പൊതു സമൂഹത്തോട് ഉറക്കെ പറയുകയാണ് ഈ ചിത്രങ്ങള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News