നിറവയറിലും ഫാഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; കരീനയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

രണ്ടാമത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും. ഗര്‍ഭാവസ്ഥയില്‍ ജോലി, ഫാഷന്‍, ആഘോഷങ്ങള്‍ എല്ലാം ആസ്വദിയ്ക്കുകയാണ് താരം. ഗര്‍ഭാവസ്ഥയിലുള്ള സമയത്തും തന്റെ ഫാഷന് ഒരു രീതിയിലുള്ള വിട്ടു വീഴ്ചകളും താരം നല്‍കാറില്ല. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഫ്ലോറല്‍ പ്രിന്റുകളോടു കൂടിയ മഞ്ഞ ഡ്രസ്സാണ് താരം ധരിച്ചിരിയ്ക്കുന്നത്. ഗര്‍ഭാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് പല നിറത്തിലുള്ള പൂക്കളും ഇലകളുമുള്ള സ്റ്റൈലിഷ് ഡിസൈനോടു കൂടിയ ഈ മിനി ഡ്രസ് ഒരുക്കിയിരിക്കുന്നത്.

ഡ്രസ്സിന്റെ കോളറും കൈകളും കംഫര്‍ട്ടബിള്‍ രീതിയിലുള്ളവയാണ്. കരീന ധരിച്ചിരിയ്ക്കുന്ന ചെരുപ്പും വളരെ ആകര്‍ഷണീയമാണ്. പിങ്ക് നിറത്തിലുള്ള ഈ ചെരിപ്പിന് 1999 രൂപയാണ് വില. കാഷ്വല്‍ ബണ്‍ സ്റ്റൈലിലാണ് മുടി കെട്ടിവെച്ചിരിയ്ക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ലുക്ക് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News