പത്തുരൂപയെ ചൊല്ലി തര്‍ക്കം; പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു

ഹൈദരാബാദ്: പത്തുരൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തൊനൊടുവില്‍ പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. ഹൈദരാബാദിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 34കാരനായ ഷാകിബ് അലിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ 7 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ആഴ്ചയാണ് കൊലപാതകം നടന്നത്. കേസില്‍ പ്രതിയായ നസീം എന്നയാള്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്കൊപ്പം പഴം വാങ്ങാന്‍ കടയില്‍ ചെന്നപ്പോഴായിരുന്നു സംഭവം. ഇരുവരും ചേര്‍ന്ന് ഷാക്കിബില്‍ നിന്ന് മുന്തിരിയും പൈനാപ്പിളും വാങ്ങി. 20 രൂപയാണ് വിലയായി നല്‍കിയത്. എന്നാല്‍ 30 രൂപ നല്‍കണമെന്ന് ഷാക്കിബ് ആവശ്യപ്പെട്ടു.

തുടര്‍ന്ന് 10 രൂപയെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ നസീം സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഷാക്കിബിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാക്കിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News