NationalNews

ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാന്‍ ആലോചന; ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടാകില്ല

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാന്‍ ആലോചിച്ച് റെയില്‍വേ. അടിയന്തര സ്വഭാവമുള്ള യാത്രകളാണ് റെയില്‍വേ വീണ്ടും തുടങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്.

കൂടിയ തുകയായിരിക്കും യാത്ര ചെയ്യുന്നവരില്‍ നിന്ന് ഈ സര്‍വീസുകളില്‍ ഈടാക്കുക. ഈ ട്രെയിനുകള്‍ എണ്ണത്തില്‍ കുറവായിരിക്കുമെന്നുമാണ് വിവരം. ഇത്തരം സര്‍വീസുകള്‍ നടത്താനുള്ള ശുപാര്‍ശ റെയില്‍വേ മന്ത്രാലയത്തിന്റെ കൈയിലുണ്ട്. ഗ്രീന്‍ സോണുകളില്‍ മാത്രമാകും ആദ്യം ട്രെയിന്‍ ഓടിക്കുക. ഹോട്ട് സ്പോട്ടുകള്‍ ഒഴിവാക്കുകയോ സ്റ്റോപ്പ് അനുവദിക്കാതിരിക്കുകയോ ചെയ്യും.

യാത്രക്കാര്‍ തിക്കിത്തിരക്കുമെന്നതിനാല്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ ഈ ട്രെയിനുകളിലുണ്ടാകില്ല. സ്ലീപര്‍ കോച്ചുകള്‍ മാത്രമായിരിക്കും ഈ ട്രെയിനുകളിലുണ്ടായിരിക്കുക. ടിക്കറ്റ് നിരക്കില്‍ മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതര്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഇളവുകളും ഉണ്ടാകില്ല. ടിക്കറ്റില്ലാതെയുള്ള യാത്രയും കര്‍ശനമായി തടയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker