നാലാം ക്ലാസുകാരിയെ മറ്റൊരാള്‍ക്ക് കൂടി പീഡിപ്പിക്കാന്‍ അധ്യാപകന്‍ അവസരമൊരുക്കി നല്‍കി; പാലത്തായി പീഡന കേസില്‍ ഞെട്ടിപ്പുന്ന വെളിപ്പെടുത്തല്‍

കണ്ണൂര്‍: സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പദ്മരാജന്‍ നാലാം ക്ലാസുകാരിയെ മറ്റൊരാള്‍ക്കും പീഡിപ്പിക്കാന്‍ അവസരമൊരുക്കി കൊടുത്തതായാണ് റിപ്പോര്‍ട്ട്.

പൊയിലൂരിലെ ഒരു വീട്ടില്‍ എത്തിച്ചാണ് മറ്റൊരാള്‍ കൂടി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ മാതാവ് നല്‍കിയ പുതിയ പരാതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പത്മരാജന്‍ പെണ്‍കുട്ടിയെ പൊയിലൂരിലെ ഒരു വീട്ടിലെത്തിക്കുകയും അവിടെ എത്തിയ മറ്റൊരാള്‍ അവിടെ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പരാതിയില്‍ പറയുന്ന ദിവസം ക്ലാസുണ്ടെന്ന് പറഞ്ഞ് പത്മരാജന്‍ പത്തു വയസുകാരിയെ സ്‌കൂളിലേക്ക് വിളിപ്പിച്ചു. അവിടെ നിന്ന് പത്മരാജന്‍ പെണ്‍കുട്ടിയേയും കൊണ്ട് പൊയിലൂരിലെ ഒരു വീട്ടിലെത്തി. ബന്ധുക്കള്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയതെന്നും പറയുന്നു.
അതേസമയം, കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പ്രതി പത്മരാജനെതിരെ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News