അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസഫാണ് മരിച്ചത്. ഇവരുടെ മക്കള്‍ രണ്ടുപേരും ന്യുയോര്‍ക്കില്‍ ചികിത്സയിലാണ്.

ഭര്‍ത്താവ് കെജെ ജോസഫ്, ഇദ്ദേഹത്തിന്റെ സഹോദരന്‍ ഈപ്പന്‍ ജോസഫ് എന്നിവരാണ് കുടുംബത്തില്‍ ആദ്യം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന് പിന്നാലെ ഭാര്യയായ ഏലിയാമ്മ ജോസഫിനും മക്കള്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, അമേരിക്കയില്‍ കൊവിഡ് മരണസംഖ്യ 52,000 കടന്നു. ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ച യുഎസില്‍ 1800 ല്‍ അധികം പേരാണ് മരിച്ചത്. 37,000 ല്‍ അധികം പോസിറ്റീവ് കേസുകളാണ് ഇന്നലെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയിലും സ്പെയിനിലും മരണനിരക്കില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News