27.8 C
Kottayam
Thursday, May 30, 2024

കോട്ടയം ശാസ്ത്രിറോഡില്‍ ആശുപത്രിയില്‍ നിന്നും വഴിയരികില്‍ തള്ളിയ രോഗിയുടെ മരണം കൊലപാതകം,പ്രതി അറസ്റ്റില്‍

Must read

കോട്ടയം: ശാസ്ത്രി റോഡില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്ലം മുളവന സ്വദേശിയായ ബിജു(46) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്രിക്കറ്റ് സ്റ്റമ്പിന് തലയ്ക്കടിച്ചാണ് കൊല നടത്തിയത്.പ്രതി കണ്ണൂര്‍ വയത്തൂര്‍ ഉള്ളിക്കല്‍ സ്വദേശി ഷിജു എം.ആന്റണിയാണ്(32) അറസ്റ്റിലായത്.നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തില്‍ ിരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.ബിജുവിന്റെ തലയ്ക്കും കാലിനും ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു.

പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജുവിനെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ ാശുപത്രിയിലേക്കെത്തിച്ച ജീവനക്കാരനും ആംബുലന്‍സ് ഡ്രൈവറും ഇയാളെ ശാസ്ത്രിറോഡില്‍ ിറക്കിയശേഷം മുങ്ങികയായിരുന്നു.രോഗി ആവശ്യപ്പെട്ട പ്രകാരമാണ് ഇവിടെ ഇറക്കിവിട്ടതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്.മാരകമായി പരുക്കു പറ്റിയ രോഗിയുടെ സുരക്ഷ ഉറപ്പുവരുത്താത്ത ജിവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week