NationalNews

ട്രെയിന്‍ യാത്രയില്‍ ഇനി ഓമനമൃഗങ്ങളെയും ഒപ്പം കൂട്ടാം,പൂച്ചകൾക്കും നായ്ക്കൾക്കും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കും

മുംബൈ:അവധിക്കാലമായാല്‍ ദീര്‍ഘ യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മില്‍ അധികവും. ഇന്ന് ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്‌.  ദീര്‍ഘ ദൂരയാത്ര ട്രെയിനില്‍ പ്ലാന്‍ ചെയ്യുന്നവര്‍ ധാരാളമാണ്. അതിനു കാരണം വര്‍ദ്ധിച്ച വിമാന ടിക്കറ്റ് നിരക്കും  ഒപ്പം കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന സൗകര്യങ്ങളുമാണ്.  

ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ പരിഷ്ക്കരണത്തിന്‍റെ പാതയിലാണ്. ദിവസം തോറും ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് റെയില്‍വേ നടപ്പാക്കുന്നത്. അടുത്തിടെ വേഗത കൂടിയ ട്രെയിന്‍ സംബന്ധിക്കുന വാര്‍ത്തകള്‍ റെയില്‍വേ മന്ത്രാലയം പുറത്തു വിട്ടിരുന്നു. 

എന്നാല്‍, ഈ വാര്‍ത്ത ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം  നല്‍കും എന്ന  കാര്യത്തില്‍ തര്‍ക്കമില്ല. അതായത്,  ഇനി ട്രെയിന്‍ യാത്രയ്ക്ക് നമ്മള്‍ ഓമനിച്ചു വളര്‍ത്തുന്ന നായകളേയും പൂച്ചകളേയും ഒപ്പം കൂട്ടാം…!! അതായത്, ഇനി ട്രെയിന്‍ യാത്ര നിങ്ങള്‍ക്ക് നിങ്ങളുടെ  വളർത്തുമൃഗങ്ങളുമൊത്ത് കൂടുതല്‍  ആസ്വദിക്കാം…!!

നിലവിൽ യാത്രക്കാർ തങ്ങളുടെ മൃഗങ്ങളെ ട്രെയിനിൽ കയറ്റാൻ പ്ലാറ്റ്‌ഫോമിലെ പാഴ്‌സൽ ബുക്കിംഗ് കൗണ്ടറിൽ ടിക്കറ്റ് ബുക്ക് ചെയ്യണം. സെക്കൻഡ് ക്ലാസ് ലഗേജിലും ബ്രേക്ക് വാനിലും പെട്ടിയിൽ മാത്രമേ വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകാൻ യാത്രക്കാർക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. 

ആനകൾ മുതൽ പക്ഷികൾ വരെ മൃഗങ്ങളുടെ വലുപ്പത്തെ ആശ്രയിച്ച് വളർത്തുമൃഗങ്ങളുടെ രക്ഷിതാക്കള്‍ക്ക്  അവയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേയ്ക്ക് ചില നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്. ചില മൃഗങ്ങളെ പ്രത്യേക നിയുക്ത കോച്ചുകളിൽ കൊണ്ടുപോകേണ്ടതുണ്ടെങ്കിലും, വളർത്തുമൃഗങ്ങളായ പൂച്ചകൾ, നായ്ക്കൾ എന്നിവ ഒരേ കോച്ചുകളിൽ ഉടമയെ  അനുഗമിക്കാം.

നേരത്തെ, എസി ഫസ്റ്റ് ക്ലാസിൽ രണ്ടോ നാലോ ബർത്തുകളുള്ള മുഴുവൻ കൂപ്പുകളും യാത്രക്കാർക്ക് ബുക്ക് ചെയ്യേണ്ടിയിരുന്നു, കൂടാതെ ഫീസും വളരെ ഉയർന്നതായിരുന്നു. ഒരു നായയെ  പെട്ടിയിൽ കയറ്റിയാൽ, ഒരു നായയ്ക്ക് 30 കിലോ എന്ന നിരക്കിൽ ട്രെയിനിന് ബാധകമായ ലഗേജ് നിരക്ക് നല്‍കണം. ഒരു നായയ്ക്ക് 60 കിലോഗ്രാം എന്ന നിരക്കിൽ എസി ഫസ്റ്റ് ക്ലാസിൽ കൊണ്ടുപോകാം. എന്നാൽ, എസി 2 ടയർ, എസി 3 ടയർ, എസി ചെയർ കാർ, സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് കംപാർട്ട്‌മെന്റുകളിൽ അവരെ അനുവദിച്ചില്ല.

എന്നാല്‍, ട്രെയിന്‍ യാത്രയില്‍ വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  അതായത്, കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമ്പോള്‍  വളർത്തുമൃഗങ്ങളുടെ കാര്യത്തിലും ചില മുന്‍കരുതലുകള്‍ വേണം. 

വളർത്തുമൃഗങ്ങളുമൊത്തുള്ള ട്രെയിൻ യാത്രയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്..  

1. IRCTC വെബ്സൈറ്റ് വെബ്സൈറ്റിൽ കൂപ്പെ അല്ലെങ്കിൽ ക്യാബിൻ ടിക്കറ്റ് (coupe or cabin Ticket) ബുക്ക് ചെയ്യുക. 

2.   നിങ്ങൾ കയറുന്ന സ്റ്റേഷന്‍റെ ചീഫ് റിസർവേഷൻ ഓഫീസർക്ക് ഒരു അപേക്ഷ നല്‍കുക 

3.  പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് സീറ്റുകൾ/കൂപ്പേകൾ അലോക്കേറ്റ്  ചെയ്യുന്നു. അതിനാല്‍, മൂന്ന് മണിക്കൂർ മുമ്പെങ്കിലും വളർത്തുമൃഗങ്ങളുടെ ഭാരം നൽകേണ്ടതുണ്ട്.

4. വാക്സിൻ റെക്കോർഡ് പരിശോധിക്കുന്നതിനായി നിങ്ങളുടെ വളർത്തുമൃഗത്തെ പാർസൽ ഓഫീസില്‍ എത്തിയ്ക്കുക. നിങ്ങളുടെ ആധാർ കോപ്പിയും ട്രെയിൻ ടിക്കറ്റ് കോപ്പിയും കരുതുക. 

5. വളർത്തുമൃഗങ്ങളെ ലഗേജായാണ് കണക്കാക്കുന്നത്. യാത്രാ ദൂരവും വളർത്തുമൃഗത്തിന്‍റെ തൂക്കവും അടിസ്ഥാനമാക്കിയാണ് നിരക്ക്. ഇത് കിലോയ്ക്ക് 60 രൂപയാണ്.

6.  യാത്രയ്‌ക്ക് 24-48 മണിക്കൂർ മുമ്പ് നിങ്ങളുടെ വളർത്തുമൃഗത്തിന്‍റെ  വാക്‌സിനേഷനും ഫിറ്റ്‌നസ് റെക്കോർഡ് അപ്‌ഡേറ്റുകളും തയ്യാറാക്കുക. 

7.  ഭക്ഷണം, മരുന്നുകൾ, പാത്രങ്ങള്‍, ഡിസ്പോസിബിൾ ബാഗുകൾ, പുതപ്പ് തുടങ്ങി നിങ്ങളുടെ വളര്‍ത്തു മൃങ്ങള്‍ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ കരുതുക 

8. ദീർഘദൂര യാത്രകൾക്ക് മുന്‍പ്  ചെറിയ ദൂരം ട്രെയിനില്‍ യാത്ര ചെയ്ത് നിങ്ങളുടെ ഓമനകളെ പരിശീലിപ്പിക്കുക.  

9. നിങ്ങളുടെ വളർത്തുമൃഗങ്ങള്‍ക്ക് യാത്രയിലുടനീളം ആവശ്യമുള്ള കളിപ്പാട്ടങ്ങള്‍ കരുതുക. 

10.  നിങ്ങളുടെ വളര്‍ത്തു മൃഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി ട്രെയിന്‍ ഏത്  സ്റ്റേഷനിലാണ് കൂടുതല്‍ സമയം നിര്‍ത്തുന്നത് എന്ന് മുന്‍കൂട്ടി  മനസിലാക്കുക.

നിങ്ങളുടെ വളർത്തുമൃഗങ്ങളുമൊത്ത് ദൂരെയാത്ര പോകുന്നതിനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഗതാഗത മാർഗ്ഗമാണ് ട്രെയിൻ. കാരണം,  ഇത് സുരക്ഷിതവും എളുപ്പവും സാമ്പത്തികമായി നോക്കിയാല്‍ ചിലവ് കുറഞ്ഞതുമാണ്. മൃഗങ്ങളുമൊത്ത് യാത്ര പോകാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് റെയില്‍വേ. അതായത്, റെയില്‍വേ നല്‍കുന്ന സൗകര്യം ഉപയോഗിച്ച് വളരെ കുറഞ്ഞ ചിലവില്‍ നിങ്ങള്‍ക്ക് ഓമന മൃഗങ്ങള്‍ക്കൊപ്പം അവധിക്കാലം ആസ്വദിക്കാം…   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker