മുംബൈ:ഒരാളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വിവാഹം. ജീവതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ഒരു പങ്കാളിയോടൊപ്പം പ്രവേശിക്കുമ്പോൾ വിവാഹമെന്ന ആ സുദിനം ഏറ്റവും മനോഹരമാക്കാനാണ് എല്ലാവരും ശ്രമിക്കുക. ജീവിതവസാനം വരെ ആ ദിനം ഓർത്തിരിക്കാനാണ് ഏതൊരു വ്യക്തിയും ശ്രമിക്കുന്നത്. എന്നാൽ ആ ദിവസം ഒരു വലിയ അമളി സംഭവിച്ചാൽ എങ്ങനെ എരിക്കും? പിന്നെ അതിന്റെ നാണക്കേട് എപ്പോഴും ഉള്ളിൽ തന്നെ കാണും. അങ്ങനെ വിവാഹ വേദിയിൽ സംഭവിച്ച ഒരു അമളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.
വിവാഹ വേദയിൽ നവവരന് സംഭവിച്ച അമളിയാണ് ആ വീഡിയോ. കല്യാണത്തിന് വധുവിനൊപ്പം എല്ലാവരുടെയും ശ്രദ്ധ കേന്ദ്രമായി നിൽക്കുമ്പോഴാണ് വരൻ ആ അമളി പറ്റുന്നത്. സത്യം പറഞ്ഞാൽ അങ്ങനെ ഒരു അബദ്ധം തനിക്ക് സംഭവിക്കുന്നത് വരൻ പോലും അറിഞ്ഞില്ല.
വിവാഹ വേദിയിൽ വരനും വധുവും വരണമാല്യം അണിയാൻ നിൽക്കുന്ന സമയത്താണ് ആ അമളി സംഭവിക്കുന്നത്. ഈ സമയം ഇരുവരുടെയും ആ സുപ്രധാന നിമിഷം മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു മറ്റുള്ളവർ. അതിൽ പതിഞ്ഞ വീഡിയോയാണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഇരുവരും വർണ്ണമാല്യം അങ്ങോട്ടുമിങ്ങോട്ടും ധരിച്ചതിന് ശേഷമാണ് ആ അബദ്ധം സംഭവിക്കുന്നത്. മാല ധരിച്ചതിന് തൊട്ടുപിന്നാലെ വരന്റെ പാന്റ് താഴേക്ക് ഊർന്ന് വീഴുകയായിരുന്നു. ഈ സമയം ഇക്കാര്യമൊന്നും വരൻ അറിയുന്നില്ല. പിന്നീട് ആ സംഭവം അവിടെ കൂട്ടച്ചിരിക്ക് ഇടയാക്കിയപ്പോഴാണ് വരൻ തനിക്ക് പറ്റിയ അമളി മനസ്സിലാക്കുന്നത്. ശേഷം ഉടൻ തന്നെ വരൻ തന്റെ പാന്റ് വലിച്ച കയറ്റിയിടുകയായിരുന്നു. ശേഷം വരൻ വേദിക്ക് പുറത്ത് പോയി തന്റെ വസ്ത്രം ശരിയാക്കുകയായിരുന്നുയ വീഡിയോ കാണാം:
വടക്കെ ഇന്ത്യയിൽ എവിടെയോ നടന്ന വീഡിയോ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഹസ്ന സരൂരി ഹെയ് (@HasnaZarooriHai) എന്ന ട്വിറ്റർ അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “അയ്യോ ഈ വരന് എന്ത് സംഭവിച്ചു” എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് വീഡിയോ ട്വിറ്റർ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം 36,000ത്തിൽ അധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
https://twitter.com/HasnaZarooriHai/status/1636221529422807044?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636221529422807044%7Ctwgr%5E322b761424adace7356aa39e5f2b63675a78206d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fzeenews.india.com%2Fmalayalam%2Findia%2Fviral-video-grooms-trouser-fell-off-during-wedding-bells-netizen-comments-he-is-fully-concentrated-on-funny-video-137738