തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് 19 കാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതി (19) ആണ് ഇന്ന് രാവിലെ 8.30 മണിയോടെ മരിച്ചത്. ജൂലൈ 29 ന് വൈകിട്ട് 4.15 ന് ആയിരുന്നു അപകടം സംഭവിച്ചത്.
കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം. പെണ്‍കുട്ടി കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് രക്ഷിക്കാൻ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പൊലീസിന് മൊഴി നല്കിയിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളും ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News