26.7 C
Kottayam
Tuesday, April 30, 2024

അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടര്‍ന്നു; പ്രണയ കഥ തുറന്ന് പറഞ്ഞ് ടൊവിനൊ

Must read

പ്ലസ് വണ്ണില്‍ ആരംഭിച്ച തന്റെ പ്രണയകഥ തുറന്നു പറഞ്ഞ് നടന്‍ ടൊവിനോ തോമസ്. 2004ല്‍ പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചര്‍ വന്ന് അക്ഷരമാല കാണാതെ എഴുതാന്‍ പറയുന്നിടത്താണ് തന്റെ പ്രണയകഥ തുടങ്ങുന്നതെന്നാണ് ടൊവിനോ പറയുന്നത്. കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണെന്നും കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകളായിരുന്നു അതെന്നും ടൊവിനോ പറയുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ടൊവിനോ പ്രണയകഥ പുറത്തുവിട്ടത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

2004 ലാണ് കഥയുടെ തുടക്കം
പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചര്‍ വന്ന് അക്ഷരമാല കാണാതെ എഴുതാന്‍ പറയുന്നു ….
പ്ലിങ്
‘ക ഖ ഗ ഘ ങ ‘ വരെ ഒകെ
പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ് .
തൊട്ട് മുന്നിലിരിക്കുന്ന പെണ്‍കൊച്ച് ശടപടേ പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ.
അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടര്‍ന്നു…..
മുട്ടി മുട്ടി ഒരു പരുവമായപ്പോള്‍ അവള്‍ ആ വാതിലങ്ങ് തുറന്നു…
കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും.
കഥയും കവിതയും സകലമാന പൈങ്കിളിയും
നിറച്ച കത്തുകള്‍.
സകല കാമുകന്മാരെ പോലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്ബാക്കി കൊടുത്താലേ സമാധാനമാകൂ….
പ്രണയം വീട്ടിലെറിഞ്ഞു
2014 ഒക്ടോബര്‍ 25 നു ഞാനവളെ മിന്നു കെട്ടി …
എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉര്‍വ്വശി ചേച്ചിയുടെ കഥാപാത്രമാകാന്‍ അവള്‍ നോക്കീട്ടില്ല
ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ
ബ്രേസ്ലെറ്റ് ആയിരുന്നു….
ഞങ്ങള്‍ക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത്

 

View this post on Instagram

thank you @artist_shamil !!! Just went back to 2004 for a moment ?#repost @artist_shamil ・・・ @tovinothomas 2004 ലാണ് കഥയുടെ തുടക്കം പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു …. പ്ലിങ് !! 'ക ഖ ഗ ഘ ങ ' വരെ ഒകെ പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ് . തൊട്ട് മുന്നിലിരിക്കുന്ന പെൺകൊച്ച് ശsപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ . അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു….. മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ ആ വാതിലങ്ങ് തുറന്നു… കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും . കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകൾ . സകല കാമുകന്മാരെ പോ ലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ…. പ്രണയം വീട്ടിലെറിഞ്ഞു 2014 ഒക്ടോബർ 25 നു ഞാനവളെ മിന്നു കെട്ടി … എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉർവ്വശി ചേച്ചിയുടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു…. ഞങ്ങൾക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത് ?? #living_with_art?? #ipadpro

A post shared by Tovino Thomas (@tovinothomas) on

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week