28.2 C
Kottayam
Friday, June 5, 2026

ആലുവയിൽ പോയി അബോർഷൻ ; എന്തെങ്കിലും ആയിക്കോട്ടെയെന്ന് കരുതി:ഭാവന

Must read

കൊച്ചി:സിനിമാ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റ്പ്പൂപ്പക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ തിരിച്ചെത്തിയ ഭാവനയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി ഭാവനയെ തേടി സിനിമകളെത്തി. നടികർ ആണ് ഭാവനയുടെ പുതിയ ചിത്രം. ടൊവിനോ തോമസ് നായകനാകുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്ന ജീൻ പോൾ ലാൽ ആണ്. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെയാണ് ഭാവന അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്.

പിന്നീട് മലയാളത്തിലെ മുൻനിര നായിക നടിയായി ഭാവന മാറി. തമിഴിലും തെലുങ്കിലും കന്നഡയിലും ഭാവനയ്ക്ക് തിരക്കേറി. സിനിമാ രം​ഗത്ത് നിന്നുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഭാവനയിപ്പോൾ.നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്.

സിനിമയിൽ വന്ന ശേഷം ആദ്യമായി വാങ്ങിയ വിലപിടിപ്പുള്ള സാധനം എന്തെന്ന ചോദ്യത്തിന് ഭാവന മറുപടി നൽകി. ആ സമയത്ത് അച്ഛനായിരുന്നു പൈസയുടെ കാര്യങ്ങൾ നോക്കിയത്. പതിനഞ്ച് വയസിലാണ് സിനിമയിലേക്ക് വന്നത്. അന്ന് എനിക്കൊരു ഫോൺ വേണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ വാങ്ങിച്ച് തന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഫോൺ വാങ്ങിയെന്നും ഭാവന ഓർത്തു.

തന്നെക്കുറിച്ച് വന്നതിൽ ഞെട്ടിച്ച ​ഗോസിപ്പുകളെ പറ്റി ഭാവന സംസാരിച്ചു. ഞാൻ മരിച്ച് പോയെന്ന് കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ പറ്റാത്ത പലതും കേട്ടിട്ടുണ്ട്. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു എന്നൊക്കെ വന്നു. കരിയർ തുടങ്ങി ഒന്ന് രണ്ട് വർഷത്തിനുള്ളിൽ കേൾക്കുമ്പോൾ എന്തായിതെന്ന് തോന്നും. ആലുവയിൽ അബോർഷൻ ചെയ്തു, കൊച്ചിയിൽ അബോർഷൻ ചെയ്തു, ചെന്നെെയിൽ അബോർഷൻ ചെയ്തു എന്നൊക്കെ.

- Advertisement -

ഞാനെന്താ പൂച്ചയോ. ആരെങ്കിലും ചോദിച്ചാൽ ചെയ്തൂ എന്നങ്ങ് വിചാരിക്കുക. ഇനി അതേക്കുറിച്ച് ചോദിക്കരുതെന്ന് പറയും. ഒരു സമയത്ത് ഞാനും അനൂപേട്ടനും ( അനൂപ് മേനോൻ കല്യാണം കഴിഞ്ഞെന്ന് വരെ വന്നു. കല്യാണം കഴിഞ്ഞു, മുടങ്ങി, ഡിവോഴ്സായി, തിരിച്ച് വന്നു എന്നൊക്കെ കേട്ട് അവസാനം എന്തെങ്കിലും ആയിക്കോട്ടെയെന്ന് താൻ കരുതിയെന്നും ഭാവന വ്യക്തമാക്കി. താൻ സീരിയസായ വ്യക്തിയല്ലെന്നും ഭാവന വ്യക്തമാക്കി.

- Advertisement -

ഞാൻ സീരിയസാകണമൊന്നൊക്കെ വിചാരിക്കും. പക്ഷെ ഞങ്ങൾ (നടികർ സിനിമ സഹപ്രവർത്തകർ) കുറേ നാളുകളായുള്ള ​ഗ്യാങ്ങാണ്. ഇനിയിപ്പോൾ ഞാൻ ശരിക്കും ഇന്റലക്ച്വൽ ആയാലും അവരുടെ അടുത്തൊന്നും ഒരു കാര്യവും ഇവരുടെയടുത്തൊന്നും കാര്യമില്ലെന്നും ഭാവന ചിരിച്ച് കൊണ്ട് പറഞ്ഞു. മെയ് മൂന്നിനാണ് ഭാവനയുടെ പുതിയ ചിത്രം നടികർ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ കന്നഡ സിനിമാ രം​ഗത്തും ഭാവന സജീവമാണ്. മലയാളത്തിൽ നിന്ന് മാറി നിന്നപ്പോഴും ഭാവന കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week