ഡെൻമാർക്ക് താരത്തെ തരിപ്പണമാക്കി,തകര്‍പ്പന്‍ ജയവുമായി സിന്ധു ക്വാര്‍ട്ടറില്‍

ടോക്യോ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്മിന്റൺ താരം പി.വി. സിന്ധു ഒളിമ്പിക്സിന്റെ ക്വാർട്ടറിൽ.വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിക്ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധുവിന്റെ ക്വാർട്ടർ പ്രവേശനം. സ്കോർ: 21-15, 21-13.രണ്ടു ഗെയിമിലും ഇന്ത്യൻ താരത്തിന് വെല്ലുവിളി ഉയർത്താൻ മിയക്ക് സാധിച്ചില്ല