News
വീണ്ടും മാന്‍ഹോള്‍ ദുരന്തം; മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു
ബംഗളൂരു: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ രാമനഗരത്തിലാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് ജോലിക്കെത്തിയവരാണ് മരിച്ചതെന്ന് രാമനഗരം എസ്.പി അറിയിച്ചു.
ഒരാള്‍ മാന്‍ഹോളില്‍ പ്രവേശിക്കുമ്‌ബോഴും മറ്റുള്ളവര്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കുന്നതിനിടെയുമാണ് ശ്വാസംമുട്ടി മരിച്ചത്. മാന്‍ഹോളിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാനായി ബംഗളൂരുവിലെ കമല നഗറില്‍ നിന്ന് ആറു പേരെയാണ് കരാറുകാരന്‍ രാമനഗരത്ത് എത്തിച്ചത്.
ശുചീകരണ തൊഴിലാളികളെ രാമനഗരത്തില്‍ എത്തിച്ച കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News