CrimeNationalNews

‘നന്മ-തിന്മകളുടെ ഫലം ഈ ലോകത്ത് വെച്ച് തന്നെ നൽകപ്പെടും’അതിഖ് അഹമ്മദിന്റേതും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റേതും കൊലപാതകത്തിൽ വിവാദപരാമര്‍ശങ്ങളുമായി ബി.ജെ.പി മന്ത്രിമാര്‍

ലഖ്‌നൗ: സമാജ്വാദി പാര്‍ട്ടി മുന്‍ എം.പിയും ഗുണ്ടാ തലവനുമായ അതിഖ് അഹമ്മദിന്റേതും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റേതും കൊലപാതകത്തിൽ കലങ്ങിമറിയുകയാണ് ഉത്തർപ്രദേശ് രാഷ്ട്രീയം. കനത്ത പോലീസിന്റെ സുരക്ഷയിലിരിക്കെ പൊതുയിടത്തിൽ വെച്ച് രണ്ടുപേർ വെടിയേറ്റു കൊല്ലപ്പെട്ടുവെങ്കിൽ സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ എന്താണ് എന്നാണ് ഉയരുന്ന ചോദ്യം. അതേസമയം നന്മ – തിന്മകളുടെ ഫലം ഈ ലോകത്ത് വെച്ച് തന്നെ നൽകപ്പെടും എന്നായിരുന്നു യു.പി മന്ത്രിയുടെ മറുപടി.

കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകരുടെ മുമ്പിൽവെച്ചാണ് അതിഖും സഹോദരൻ അശ്റഫും കൊലപ്പെടുന്നത്. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയവർ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. തോക്കുധാരികളായ പോലീസുകാർ ഇരുവർക്കും സുരക്ഷയ്ക്കായി ഉണ്ടായിരുന്നുവെങ്കിലും നോക്കുകുത്തിയാകാനേ സാധിച്ചുള്ളൂ. സംഭവ സ്ഥലത്തുവെച്ചു തന്നെ രണ്ടുപേരും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

‘നന്മ – തിന്മകളുടെ ഫലം ഈ ജന്മത്തിൽ തന്നെ ലഭിക്കും’ -ഉത്തർപ്രദേശ് മന്ത്രിയും ബി.ജെ.പി. നേതാവുമായ സ്വതന്ത്രദേവ് സിങ് ട്വീറ്റ് ചെയ്തു.

‘കുറ്റകൃത്യം അതിന്റെ കൊടുമുടിയിൽ എത്തിനിൽക്കുമ്പോൾ, ഇതാണ് പ്രകൃതിയുടെ നിയമം’ എന്നായിരുന്നു യു.പി. മന്ത്രിയും ബി.ജെ.പി. നേതാവുമായ സുരേഷ് കുമാർ ഖന്നയുടെ പ്രസ്താവന.

അതിഖ് അഹമ്മദിന്റേയും അശ്റഫിന്റേയും കൊലപാതകത്തിൽ, പ്രതികൾക്കെതിരേ കടുത്ത നടപടി ഉണ്ടാകുമെന്നും ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും ബി.ജെ.പി. എം.പി. സുബ്രത് പതക് പറഞ്ഞു.

കൊലപാതകത്തിൽ രൂക്ഷവിമർശനമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. യോഗി ആദിത്യനാഥ് സർക്കാരിന്റെ നിയമവാഴ്ചയിലുണ്ടായ വീഴ്ചയെ വിമർശിക്കുകയും ചെയ്തു.

‘ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങൾ അതിന്റെ കൊടുമുടിയിൽ എത്തിനിൽക്കുകയാണ്, സദാചാര കുറ്റവാളികളും വർധിക്കുന്നു. പോലീസിന്റെ സുരക്ഷയിലുള്ളവരെ പൊതുയിടത്തിൽവെച്ച് ചിലർ വെടിവെച്ചു കൊല്ലുന്നുവെങ്കിൽ, സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ എന്തായിരിക്കും? സംഭവം ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നതാണ്. മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്’ – അഖിലേഷ് യാദവ് പറഞ്ഞു.

യു.പിയിൽ ഉണ്ടായ കൊലപാതകം യോഗിയുടെ ഏറ്റവും വലിയ ക്രമസമാധാന പരാജയമാണ്. എൻകൗണ്ടർ രാജ് ആഘോഷിക്കുന്നവർക്കും ഇതിൽ തുല്യ പങ്കുണ്ടെന്ന് എ.ഐ.എം.ഐ.എം. (all india majlis-e-ittehadul muslimeen) നേതാവ് അസദുദ്ദീൻ ഒവൈസി ട്വീറ്റ് ചെയ്തു.

യുപിയിലെ രണ്ട് കൊലപാതകങ്ങൾ; ആതിഖ് അഹമ്മദും സഹോദരൻ അശ്റഫും, ക്രമസമാധാനവും – കപിൽ സിബൽ ട്വീറ്റ് ചെയ്തു.

ഇന്നത്തെ സംഭവം ഉത്തർപ്രദേശ് സർക്കാരിന് കളങ്കപ്പെടുത്തിയിരിക്കുകയാണ്. ഏതെങ്കിലും ഗാങ്ങുകള്‍ തമ്മിൽ യുദ്ധം നടക്കുകയാണോ? ക്രമസാധാനം ഇല്ലെന്ന് സമാജ്‌വാദി പാർട്ടി വക്താല് ഗണശ്യാം തിവാരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker