തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു, അഞ്ചുപേർക്ക് ഗുരുതര പരിക്ക്

തൃശ്ശൂര്‍: തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കുട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പറവൂര്‍ സ്വദേശികളായ മരോട്ടിച്ചോട് തട്ടാന്‍പടി പുത്തന്‍പുരയില്‍ പത്മനാഭന്‍ (82) ഭാര്യ പാറുകുട്ടി (76) എന്നിവരാണ് മരിച്ചത്. ഇവരുടെ പേരക്കുട്ടി അഭിരാമി (11), മകന്‍ ഷിജു (48 ) ശ്രീജ (42), ബസ് യാത്രക്കാരനായ തൃശൂര്‍ കാക്കശേരി സ്വദേശി സത്യന്‍ ( 53 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുവായൂരിലേക്ക് തൊഴാന്‍ പോയവര്‍ സഞ്ചരിച്ച കാറാണ് രാവിലെ 7 മണിയോടെ അപകടത്തില്‍പ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News