EntertainmentNews

‘രംഗരായ ശക്തിവേല്‍ നായ്ക്കൻ’; മണിരത്നം-കമൽഹാസൻ ചിത്രത്തിന് പേരായി

ഇന്ത്യൻ സിനിമയിലെ രണ്ട് അതുല്യ പ്രതിഭകൾ വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന മാന്ത്രികതയ്ക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന സിനിമയ്ക്ക് ‘തഗ് ലൈഫ്’ എന്ന് പേര് നൽകി. കമൽഹാസൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീഡിയോയ്ക്കൊപ്പമാണ് ടൈറ്റിൽ പ്രഖ്യാപനം.

കമലിന്‍റെ 69-ാം പിറന്നാളിന് മുന്നോടിയായാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. രംഗരായ ശക്തിവേല്‍ നായക്കൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഉലകനായകന്‍ അവതരിപ്പിക്കുക.

1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷ മണിരത്നവും കമലും ഒന്നിക്കുന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ജയംരവി, തൃഷ, ദുൽഖർ സൽമാൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ‘പൊന്നിയിന്‍ സെല്‍വന്’ ശേഷം ജയംരവിയും തൃഷയും ‘ഓകെ കണ്‍മണി’ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും മണി രത്നത്തിനൊപ്പം വീണ്ടും ഒന്നിക്കുകയാണ് തഗ് ലൈഫിലൂടെ.

എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രാഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker