News

സിഗരറ്റുകുറ്റികള്‍ ശേഖരിക്കാന്‍ കാക്കകളെ ഉപയോഗിച്ച് സ്വീഡന്‍! കാരണം ഇതാണ്

സ്റ്റോക്ക് ഹോം: വീടും പരിസരവും വൃത്തിയാക്കുന്ന പക്ഷി എന്നാണ് കാക്കകളെക്കുറിച്ച് ചെറുപ്പം മുതലേ നാം കേട്ട് ശീലിച്ചിരിക്കുന്നത്. വീട്ടിന്റെ പരിസരങ്ങളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കൊത്തിക്കൊണ്ടുപോയി ഭക്ഷിക്കുന്നതാണ് കാക്കകളെ ഇങ്ങിനെയൊരു വിശേഷണത്തിന് അര്‍ഹരാക്കിയത്. എന്നാല്‍ ഇപ്പോഴിതാ നഗരം ശുചിയാക്കാന്‍ കാക്കകളുടെ ഈ ഗുണത്തെ പ്രയോജനപ്പെടുത്തുകയാണ് സ്വീഡന്‍.

ഉപയോഗ ശേഷം തെരുവിലേക്ക് വലിച്ചെറിയുന്ന സിഗരറ്റുകുറ്റികള്‍ കാക്കകളെക്കൊണ്ടു ശേഖരിച്ചാണ് സ്വീഡന്‍ മാതൃകയാകുന്നത്. കോര്‍വിഡ് ക്ലീനിങ് എന്ന സ്ഥാപനമാണ് സിഗരറ്റുകുറ്റികള്‍ ശേഖരിക്കാന്‍ കാക്കകളെ പ്രയോജനപ്പെടുത്തുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് ശുചീകരണത്തിനായി കാക്കളെ ഉപയോഗിക്കുന്നത് എന്നാണ് സ്ഥാപനം നല്‍കുന്ന വിശദീകരണം. ക്യൂ കാലിഡോണിയന്‍ എന്ന കാക്ക വിഭാഗത്തില്‍പ്പെടുന്ന പക്ഷികളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്.

ശേഖരിക്കുന്ന സിഗരറ്റുകള്‍ക്ക് കാക്കള്‍ക്ക് പ്രതിഫലവും നല്‍കുന്നു. ഓരോ സിഗരറ്റ് കുറ്റിയ്ക്കും ഭക്ഷണമാണ് പ്രതിഫലം. ശേഖരിക്കുന്ന കുറ്റികള്‍ കാക്കകള്‍ ബെസ്പോക്ക് മെഷീനിലാണ് നിക്ഷേപിക്കുക. ഇത്തരത്തില്‍ മെഷീനിലേക്ക് ഇടുന്ന സിഗരറ്റു കുറ്റികള്‍ സംസ്‌കരിക്കപ്പെടും.

എല്ലാവര്‍ഷവും സ്വീഡനില്‍ 100 കോടിയോളം സിഗരറ്റു കുറ്റികള്‍ ആണ് ഉപയോഗ ശേഷം റോഡിലേക്ക് വലിച്ചെറിയപ്പെടുന്നത് എന്നാണ് കണക്കുകള്‍. ഇത് നേരാംവിധം സംസ്‌കരിച്ചില്ലെങ്കില്‍ വലിയ മലിനീകരണ പ്രശ്നങ്ങളാണ് ഉണ്ടാകുക. എന്നാല്‍ ഇത് വൃത്തിയാക്കാന്‍ വലിയ തുക ചിലവിടേണ്ടിവരുന്നു എന്നത് മറ്റൊരു പ്രതിസന്ധിയാണ്. ഇതോടെയാണ് കാക്കളെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആരംഭിച്ചത്.

മറ്റ് പക്ഷികളില്‍ നിന്ന് വ്യത്യസ്തമായി ഏറെ ബുദ്ധിശാലികളാണ് കാലിഡോണിയന്‍ കാക്കകള്‍ എന്ന് കോര്‍വിഡ് ക്ലീനിംങ് സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍ ഹാന്‍സെന്‍ പറയുന്നു. അതുകൊണ്ടു തന്നെ ഇവയെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്ന എളുപ്പമാണ്. ഇവ പരസ്പരം ആശയങ്ങള്‍ കൈമാറുന്നു. മറ്റൊന്നില്‍ നിന്നും പാഠങ്ങള്‍ പഠിക്കുന്നു. ബുദ്ധിശാലികള്‍ ആയ ഇവ മാലിന്യങ്ങള്‍ ഭക്ഷിക്കാനുള്ള സാദ്ധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker