തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷഭീഷണി സംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് ആക്കംകൂട്ടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാർ ഭീതിയായി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡാം എങ്ങാനും പൊട്ടിയാൽ ആര് ഉത്തരവാദിത്വം പറയും? കോടതി പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
മുല്ലപ്പെരിയാർ ഡാം പൊട്ടുമായിരിക്കും, പൊട്ടില്ലായിരിക്കും. പൊട്ടിയാൽ ആര് ഉത്തരം പറയും. കോടതികൾ ഉത്തരം പറയുമോ? കോടതികളിൽ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങൾ കൈപ്പറ്റി, ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയിൽ കൊണ്ടുപോകുന്നവർ ഉത്തരംപറയുമോ? എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല – സുരേഷ് ഗോപി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News