24 C
Kottayam
Sunday, June 7, 2026

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവിനോട് തുറന്ന് പറഞ്ഞ് ഭാര്യ,35 കാരിയെ കൊന്ന് യുവാവ് ജീവനൊടുക്കി

Must read

ബെംഗളൂരു: രഹസ്യബന്ധത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയും ബെംഗളൂരുവില്‍ താമസക്കാരനുമായ മഹേഷ് കുമാര്‍(46) ആണ് ഭാര്യ മീന(35)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. മറ്റൊരാളുമായി മീനയ്ക്കുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മീനയെ ഹുളിമാവിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. എന്നാല്‍, മഹേഷ്‌കുമാറിനെ വീട്ടില്‍ കണ്ടിരുന്നില്ല. വീട് പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചതോടെ മഹേഷ്‌കുമാറിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഇയാളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്രെയിന്‍ ഓപ്പറേറ്ററാണ് മഹേഷ്‌കുമാര്‍. ഏറെക്കാലമായി കുടുംബസമേതം ബെംഗളൂരുവിലാണ് താമസം. ഇതിനിടെയാണ് ഭാര്യയുടെ രഹസ്യബന്ധത്തിന്റെ പേരില്‍ ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായത്.മറ്റൊരാളുമായി ബന്ധമുണ്ടെന്ന കാര്യം മീന അടുത്തിടെ ഭര്‍ത്താവിനോട് സമ്മതിച്ചിരുന്നു. ഇതില്‍നിന്ന് പിന്മാറാനും യുവതി കൂട്ടാക്കിയില്ല.

ഭാര്യയെ കൊല്ലാന്‍ കരുതിയിരുന്നതായി മഹേഷ്‌കുമാര്‍ നേരത്തെ മകനോടും പറഞ്ഞിരുന്നു. മകന്റെ ഭാവിയെ ആലോചിച്ചാണ് ഇത് വേണ്ടെന്നുവെച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, വെള്ളിയാഴ്ച വൈകിട്ട് ദമ്പതിമാര്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടായി. ഇതിനിടെ പ്രതി ഭാര്യയെ ആയുധം ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

- Advertisement -

കൊലപാതകത്തിന് തൊട്ടുമുന്‍പ് മഹേഷ്‌കുമാര്‍ മകനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഇതോടെ മകന്റെ പെണ്‍സുഹൃത്തിനെ ഫോണില്‍വിളിച്ച് മകനെ ശ്രദ്ധിക്കണമെന്നും അവനെ നന്നായി പരിചരിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week