പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് യുപിയിൽ പത്ത് പേർ മരിച്ചു; 27 പേർക്ക് പരിക്ക്

ലഖ്നൗ: ഉത്തർപ്രദേശിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. ബുദൗൺ-മീററ്റ് സംസ്ഥാന പാതയിൽ ബുലന്ദ്ഷഹറിലെ സേലംപുർ മേഖലയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. വാനിന്റെ ഒരു വശം പൂർണമായും തകർന്ന നിലയിലാണ്. ബസിൻ്റെ മുൻവശവും തകർന്നിട്ടുണ്ട്.

​ഗാസിയബാദിൽ നിന്ന് സംഭാലിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ സ്വകാര്യ ബസിലിടിച്ച് അപകടം സംഭവിക്കുകയായിരുന്നുവെന്നും പത്ത് പേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ജില്ലാ കളക്ടർ ചന്ദ്രപ്രകാശ് സിങ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.‌

മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയതായും അധികൃതകർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News