32.3 C
Kottayam
Wednesday, April 24, 2024

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ വരാത്തതിന്റെ കാരണം വെളിപ്പെടുത്തി സുനിൽ ഗാവസ്‌കർ

Must read

മുംബൈ: ഐപിഎല്‍ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ സെഞ്ചുറി. ഇത്തവണ ക്യാപ്റ്റനായുള്ള ഐപിഎല്‍ അരങ്ങേറ്റമായരുന്നു സഞ്ജുവിന്. കൂടുതല്‍ ഉത്തരവാദിത്തം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ആരാധകര്‍ കരുതി. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തി.

4,1 എന്നിങ്ങനെയായിരുന്നു ഡല്‍ഹി, ചെന്നൈ എന്നിവര്‍ക്കെതിരെ സഞ്ജുവിന്റെ സ്‌കോറുകള്‍. ഇന്ന് ബംഗ്ലൂരിനെതിരായ മത്സരത്തില്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയ ശേഷം 21 റണ്‍സിന് പുറത്തായി. ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വേണ്ടി കമന്ററി ചെയ്യുന്നതിനിടെ സംസാരിക്കുയായിരുന്നു ഗവാസ്‌കര്‍. ഈ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന് ദേശീയ ടീമില്‍ നിന്ന് പുറത്തുനിര്‍ത്തുന്നതെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.  ”ആദ്യം തന്നെ മനസിലാക്കേണ്ടത് സഞ്ജു ക്യാപ്റ്റനാണെന്നുള്ള വസ്തുതയാണ്. സഞ്ജുവാണ് മുന്നില്‍ നിന്ന് നയിക്കേണ്ടത്. ആദ്യ മത്സരത്തില്‍ അത് അവന്‍ ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരം പരാജയപ്പെട്ടു. ഈ സ്ഥിരതയില്ലായ്മ തന്നെയാണ് അദ്ദേഹത്തിന്റെ പരാജയം. സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതിന്റെ കാരണവും ഇതുതന്നെ”, ഗാവസ്‌കർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week