സ്വരം താഴ്ത്തി വിനയമായി സംസാരിക്കുന്ന, തെറിവിളിക്കാത്ത, സെക്‌സിനെപ്പറ്റി സംസാരിക്കാത്ത സ്ത്രീകളെ എന്നെന്നും ജനം ഇഷ്ടപ്പെടും… അവിടെയാണ് പുരുഷാധിപത്യത്തിന്റെ അടിവേര്! ശ്രീലക്ഷ്മി അറക്കൽ പറയുന്നു
കൊച്ചി:നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. നര്‍ത്തകി കൂടിയായ മേതിൽ ദേവിക തന്നെയാണ് ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വൈകാതെ വാര്‍ത്ത സത്യമാണെന്ന് ദേവിക തന്നെ പുറംലോകത്തോട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തില്‍ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇരുവരുടെ ബന്ധത്തെ കുറിച്ചും മറ്റും പല ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നുണ്ട്. ഇപ്പോൾ ഇതാ മേതിൽ ദേവികയെ കുറിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കല്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു
ശ്രീലക്ഷ്മിയുടെ കുറിപ്പ്
മേതില്‍ ദേവിക വളരെ നല്ല സ്ത്രീയാണ് എന്ന പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്തു. ഒരുപാട് പേര്‍ അത് ലൈക്ക് അടിച്ചു, അവരെ അഭിനന്ദിച്ചു. പുളളിക്കാരി വളരെ നല്ല സ്ത്രീയാണെന്നാണ് എനിക്കും തോന്നുന്നത്. ഞാന്‍ അവരുടെ ടാലന്റിനേയും പേഴ്‌സണാലിറ്റിയേയും ബഹുമാനിക്കുന്നു. എനിക്കവരോട് ചെറുപ്പം തൊട്ടൊരു സ്‌നേഹവുമുണ്ട്. കാരണം ഞാന്‍ എട്ടാംക്ലാസ്സില്‍ പഠിക്കുന്ന സമയത്തോ മറ്റോ പുളളിക്കാരി സ്‌കൂളില്‍ വന്നിട്ടുണ്ടെന്നാണെന്റെ ഓര്‍മ്മ. അന്നെനിക്കവരോട് വല്ലാത്ത ആരാധന തോന്നി. അത്രക്ക് കിടിലന്‍ ഡാന്‍സ് ആയിരുന്നു. എന്റെ കണ്ണില്‍ അവര്‍ക്ക് സൗന്ദര്യവും ഒരുപാടുണ്ടായിരുന്നു.
അതിന് ശേഷം ഞങ്ങളവരോട് സ്റ്റേജിന് പുറകില്‍ പോയി സംസാരിച്ചു. അന്നും ഇതേ സൗമ്യതയോടെയാണ് അവര്‍ സംസാരിച്ചത്. നവോദയിലെ ടീച്ചര്‍മാരുടെ അടുത്ത് നിന്ന് ഞങ്ങള്‍ക്ക് കെയര്‍ ഒന്നും കിട്ടാറില്ലായിരുന്നു. ആ ഒരു സാഹചര്യത്തില്‍ വളരെ കെയറോട് സംസാരിക്കുന്ന അവരോട് എനിക്കൊരു അടങ്ങാനാവാത്ത സ്‌നേഹം തോന്നി. അത് ഇന്നും തോന്നുന്നുണ്ട്. സൗമ്യത അവരുടെ ഒരു യൗശഹ േശി ക്യാരക്ടറായാണ് എനിക്ക് തോന്നുന്നത്.അവരെ അതിനാല്‍ തന്നെ എല്ലാവരും ഇഷ്ടപ്പെടുന്നു.
ഇപ്പോള്‍ തന്നെ അവരൊരുപാട് വിഷമം പിടിച്ച സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. അതിനാല്‍ തന്നെ സമാധാനപരമായി ഇരിക്കണം എന്ന് അവര്‍ പറഞ്ഞു. അതുകൊണ്ട് ഞാനീ പോസ്റ്റ് ഇടുന്നത് ഇപ്പോള്‍ ശരിയാണോ എന്നൊരു സംശയവും എനിക്കുണ്ട്.പക്ഷേ ഞാനീ വിഷയത്തില്‍ അവരെ ഒരു എക്‌സാംപിളായി കാണിച്ചുകൊണ്ട് വേറൊരു ഇഷ്യൂ ജസ്റ്റ് പറയാന്‍ ശ്രമിക്കുകയാണ്. പറയാന്‍ ശ്രമിക്കുന്നത് സമൂഹത്തിലെ ഇരട്ടതാപ്പിനെപ്പറ്റിയാണ്.ഞാനൊന്നു അനലൈസ് ചെയ്യുകയായിരുന്നു. എത്തരത്തിലുളള സ്ത്രീകളെയാണ് കേരള ജനത ഇഷ്ടപ്പെടുക എന്ന്. അവരെ മാത്രമല്ല, ഈ ലോകത്തുളള സകല സ്ത്രീകളും നല്ലവരാണെന്ന് ജനം സമ്മതിക്കും. Untill they speaks about sex, Untill they speak loudly.
സ്വരം താഴ്ത്തി വിനയമായി സംസാരിക്കുന്ന, തെറിവിളിക്കാത്ത, സെക്‌സിനെപ്പറ്റി സംസാരിക്കാത്ത സ്ത്രീകളെ എന്നെന്നും ജനം ഇഷ്ടപ്പെടും. അവിടെയാണ് പുരുഷാധിപത്യത്തിന്റെ അടിവേര്. അതുകൊണ്ടുതന്നെ സ്വരം താഴ്ത്തി സംസാരിക്കുന്ന സ്ത്രീകളുടെ അതേ അക്‌സെപ്റ്റന്‍സ് തന്നെ സ്വരം ഉയര്‍ത്തി സംസാരിക്കുന്നവര്‍ക്കും കിട്ടേണ്ടതായുണ്ട്.
തെറിവിളിക്കുന്ന, സ്വന്തം പൊളിറ്റിക്‌സ് പറയുന്ന എന്നേപോലെയുളള, ക്ലാസ് പദവി ഇല്ലാത്ത സ്ത്രീകള്‍ക്ക് കിട്ടേണ്ടതായുണ്ട്. കാരണം ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാവരും വളരെവലിയ മാനസിക പീഡയിലൂടെയാണ് കടന്ന് പോകാറുളളത്. സംഭവം എന്താന്ന് വെച്ചാല്‍ ഞാന്‍ പുളളിക്കാരിയുടെ സ്ഥാനത്ത് എന്നെ ഒന്നു പ്രതിഷ്ഠിച്ച് നോക്കി. അപ്പോള്‍ ഞാന്‍ സമൂഹത്തില്‍ നിന്ന് കേള്‍ക്കാന്‍ സാധ്യതയുളളതൊക്കെ ഒന്നു ഓര്‍ത്ത് നോക്കി.അതാണ് ഈ പോസ്റ്റിന് പ്രചോദനം.