കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളി

കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

ഒരു വര്‍ഷത്തോളം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂണ്‍ പത്തിനാണ് സജിമോനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് മാര്‍ട്ടിനൊപ്പം താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനിയായ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതി ശരീരത്തില്‍ ഗുരുതര പരുക്കുകളുമായി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടത്.

പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രതിക്കെതിരെ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായിരുന്നില്ല. യുവതിയുടെ ശരീരത്തിലേറ്റ പരുക്കുകള്‍ വ്യക്തമാകുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് പോലീസ് അന്വേഷണം നടത്താന്‍ തയ്യാറായത്. പൊള്ളലേറ്റതും മര്‍ദനമേറ്റതിന്റെ പാടുകളാണ് യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News